വിസ്മയ കാഴ്ച്ച ഒരുക്കി വിത്തുത്സവം

മാനന്തവാടി : നിറയെ ജൈവ വൈവിധ്യങ്ങളുമായി ഒരുക്കിയ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയു കാർഷിക പ്രദർശനം ഏറെ ശ്രദ്ധേയമായി. ദേശീയ ,സംസ്ഥാന അവാർഡ് ജേതാവ് ഷാജി കേദാരമാണ് മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി അപൂർവ്വങ്ങളായ വിത്തുകളുടെയും കിഴങ്ങുകളുടെയും പ്രദർശനമൊരുക്കിയത് 150 ഓളം ഇനം കിഴങ്ങുകൾ,52 ഇനം നെൽവിത്തുകൾ, 40 ഇനം മഞ്ഞൾ,40 വൈവിധ്യങ്ങളായ ഇഞ്ചി ഇനങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. വളരെയെറെ ഔഷധ ഗുണങ്ങളുള്ളതും, എന്നാൽ ഇന്ന് അപൂർവ്വമായി കൊണ്ടിരിക്കുന്നതുമായ കിഴങ്ങിനങ്ങളായ ചോര കാച്ചിൽ, അരി കിഴങ്ങ്, കോതക്കിഴങ്ങ്, ക്വിൻ്റൽ കിഴങ്ങ്, വെള്ളക്കാച്ചിൽ, ശതാവരി, മലബാറി ചേന, കാട്ടു താൾ, വയൽ താൾ, ചക്കര കൂവ, കൂർക്ക നീളൻ, മോട്ടചേമ്പ്, പൂട ചേമ്പ്, വെളിയൻചേമ്പ്,
നെല്ലിനങ്ങളായ മുണ്ടകം, ചെമ്പകൻ, കരനെല്ല്, കൈമ, ഉരുളൻ കൈമ, പാൽതൊണ്ടി, കമുകിൻ മൂത്താല, കല്ലടി ആര്യൻ, നവര, ഓക്ക പുഞ്ച, കാട്ട് ഇഞ്ചി, സുഗന്ധ ഇഞ്ചി, വരദ ഇഞ്ചി, ചുക മാരൻ, റിയോസ്, കറുത്ത ഇഞ്ചി വെള്ള നിറത്തിലുള്ള മഞ്ഞൾ , മലമങ്ങൾ, കാട്ടുമഞ്ഞൾ, എന്നിവയെല്ലാം പ്രദർശനത്തിന് വേറിട്ട കാഴ്ചയൊരുക്കുകയാണ്.
പഴയ കാല ഭക്ഷ്യ വിഭവങ്ങളെയും വിത്തിനങ്ങളെയും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഷാജിയും, പുതു അനുഭവമായതായി വിദ്യാർത്ഥികളും പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥികളായ അലൻജിത്ത് കെ. ഷിനോജ്, ഇമ്മാനുവൽ ഷാജി എന്നിവർ വിത്തുകളെ സഹപാഠികൾക്ക് വിശദീകരിച്ച് നൽകി. വിത്തുൽസവത്തിൻ്റെ ഉദ്ഘാടനം ഒ.ആർ. കേളു എം എൽ എ ഉരളിൽ നെല്ലു കുത്തി നിർവ്വഹിച്ചു. കുരവയിട്ട് കുട്ടികൾ ഉദ്ഘാടനത്തെ ആഘോഷമാക്കി. നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. സമ്മാനദാനം നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ ബി.ഡി. അരുൺകുമാർ, പി ടി എ പ്രസിഡൻ്റ് റെജി മുട്ടം തോട്ടത്തിൽ, ജോസ്ന ജോസ്, റാസിന ഷഹീർ, പ്രധാനാധ്യാപിക സിസ്റ്റർ എ.സി. റോഷ്ന, കെ. എ. പുഷ്പ എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

ഗതാഗത നിയന്ത്രണം

വൈത്തിരി – തരുവണ റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ (ഡിസംബർ 29, 30) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.