നെന്മേനി: നെന്മേനി ഗോവിന്ദന്‍മൂലച്ചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ബത്തേരി സാര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും, കുപ്പാടി കുറ്റിലക്കാട്ട് കെ.എസ് സുരേഷ് ബാബുവിന്റെ മകനുമായ കെ.എസ് അശ്വിന്‍ (16), അശ്വിന്റെ സഹപാഠിയും, ചീരാല്‍ വെളളച്ചാല്‍ കുറിച്ചിയാട് വീട്ടില്‍ കെ.കെ ശ്രീധരന്റെ മകനുമായ കെ എസ് അശ്വന്ത് ( 16) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തിന്റെ കൂടെ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.അഗ്‌നി ശമന സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, സുല്‍ത്താന്‍ ബത്തേരി അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ഭരതന്‍ , ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ഐ.ജോസഫ് , സി.ടി.സെയ്തലവി, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഒ .ജി.പ്രഭാകരന്‍ . കെ.എം. ഷിബു . ഫയര്‍ ഓഫീസര്‍മാരായ കെ.സി.ജി ജുമോന്‍, എന്‍.എസ്. അരൂപ് ,കെ. ധനീഷ്, എ.ഡി. നിബില്‍ ദാസ്, എ.ബി.സതീഷ് , അഖില്‍ രാജ്, കെ.അജില്‍, കീര്‍ത്തിക് കുമാര്‍ , കെ.എസ്.സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.