ഇന്നലെ രാത്രി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കൊണ്ടുപോകുകയായിരുന്ന 28 ഗ്രാം കഞ്ചാവുമായി നീലഗിരി, രാജഗിരി വീട്ടില്‍ ജോഷിന്‍ മാത്യൂ (21 വയസ്സ്) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്ക് എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.പി.എ, പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് ഷഫീഖ്, എന്നിവര്‍ പങ്കെടുത്തു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







