വെള്ളമുണ്ട : കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ഒ.ആർ.സിയും ചേർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ത്രിദിന പകൽ പഠന ക്യാമ്പ്
വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു .
ഡോ.പി.അഷ്‌റഫ്,ടി.വി.എൽദോസ്,ഷീന എം.കെ തുടങ്ങിയവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







