കോട്ടത്തറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ 20 വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി. പി ടി എ പ്രസിഡന്റ് കെ.കെ. മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉൽഘാടനം എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ശ്യാൽ . കെ എസ് യൂണിഫോം ഏറ്റുവാങ്ങി നിർവ്വഹിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രെസ് എം സൽമ, പി ടി എ വൈസ് പ്രസിഡന്റ് മൊയ്‌ദു പി.കെ സ്റ്റാൻലി എൻ, ജൂലിയറ്റ് ക്രൂസ് എന്നിവർ ആശംസകൾ അറിയിച്ചു.
പടിഞ്ഞാറത്തറ ക്ലസ്റ്റർ കൺവീനർ ബിജുകുമാർ പി വൊളണ്ടിയർമാർക്ക് സ്പെസിഫിക്ക് ഓറിയന്റേഷൻ ക്ലാസ്സ് നൽകി.
പ്രിൻസിപ്പാൾ ഇൻ ചാർജ് അഷറഫ് സി എ സ്വാഗതവും പ്രോഗ്രാം ഓഫീസർ മൻസൂർ സി ടി നന്ദിയും പ്രകാശിപ്പിച്ചു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







