കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. വയനാട് ജില്ലാ തല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള മുതിർന്ന പ്രവാസിയായ പുനത്തിൽ ഗോവിന്ദന് നൽകി കൊണ്ട് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ചുള്ളിയോടും, ജില്ലാ പ്രസിഡന്റ് കകെ നാണു അമ്പലവയലിലും, ട്രഷറർ സി കെ ഷംസുദ്ദീൻ പൊഴുതനയിലും, വൈസ് പ്രസിഡന്റ് കെ ടി അലി വെങ്ങപ്പള്ളിയിലും, എക്സിക്യൂട്ടീവ് അംഗങ്ങളായ പി ടി മൻസൂർ അരപ്പറ്റയിലും, സലിം കൂരിയാടൻ ചുള്ളിയോടും, കെ ആർ രഘു പനമരത്തും ക്യാമ്പയിന് നേതൃത്വം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ യൂണിറ്റ്, വില്ലേജ്, മേഖലാ തലങ്ങളിലും പ്രവാസികൾക്ക് അംഗത്വം നൽകി. കാൽ ലക്ഷം പ്രവാസികളെ അംഗത്വത്തിൽ ചേർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ