കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന ആവശ്യവുമായി മടക്കി മല മെഡിക്കൽ കോളേജ് കർമ്മ സമിതി നടത്തുന്ന ദശദിന സത്യാഗ്രഹ സമരം അവസാനിച്ചു. ഇന്നലെ രാത്രി 11 മണി വരെ നടക്കുന്ന രാപ്പകൽ സമരത്തോടെയാണ് സമരത്തിൻ്റെ മറ്റൊരു ഘട്ടം അവസാനിച്ചത്. പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. കലക്ട്രേറ്റ് പടിക്കലായിരുന്നു കഴിഞ്ഞ 9 ദിവസവും സത്യാഗ്രഹ സമരം. പത്താം ദിനം കൽപ്പറ്റ നഗരമധ്യത്തിലേക്ക് മാറ്റിയ സത്യാഗ്രഹം രാപ്പകൽ സമരമാക്കി മാറ്റുകയായിരുന്നു. മടക്കിമല മെഡിക്കൽ കോളേജ് കർമ്മസമിതിക്ക് പിന്തുണ അറിയിച്ചു പനമരം എസ്.റ്റി.യു(ഓട്ടോ സെക്ഷൻ ) യൂണിറ്റ് ഭാരവാഹികളായ ബഷീർ ടി കെ,ഹംസകുട്ടി,സക്കീർ,അബൂബക്കർ ടി കെ,അസീസ് പൊറ്റയിൽ, ഷമീർ,ഷുക്കൂർ, മൊയ്തു,മുസ്തഫ എന്നിവർ രാപ്പകൽ സമരത്തിൽ പങ്കെടുത്തു.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി