എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ സുഗമമായ സന്ദര്‍ശനത്തിനും പ്രവേശനത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 21 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രതിദിന സന്ദര്‍ശകരുടെ പ്രവേശനം രണ്ടായിരമായി പരിമിതപ്പെടുത്തി.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നനായി ആവിശ്യമായ പാര്‍ക്കിംഗ് സ്ഥലം, നിലവിലെ പാര്‍ക്കിംഗ് സ്ഥലത്തെ ശുചിമുറികളുടെ കുറവ് എന്നിവ പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയതിന്റെ ഭാഗമായാണ് സഞ്ചാരികള്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി