റവന്യൂ ജില്ലാ ശാസ്ത്രമേള മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്സില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രിക, ആയിഷാബി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ബഷീര്‍, ആയിഷ കാര്യങ്ങല്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളായ പി.പി. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഷാ, സി.ഇ.ഒ മുഹമ്മദ് യൂസഫ്, മുസ്തഫ ഹാജി, പി.ടി.എ ഭാരവാഹിയായ മുഹമ്മദ്, ശാസ്ത്രമേള സ്വാഗത കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കൊട്ടാരം, മേളയുടെ ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ പി.എ. ജലീല്‍, ബിനുമോള്‍ ജോസ്, പി.വി. മൊയ്ദു, പത്മാവതി, സുമയ്യ ടീച്ചര്‍, എച്ച്.എസ്.എസ് കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, എം. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






