സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും കയര്‍ പ്രോജക്ട് ഓഫീസ് കോഴിക്കോടും സംയുക്തമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി തൊഴിലുറപ്പ് പദ്ധതിയും-കയര്‍ ഭൂവസ്ത്ര വിനിയോഗവും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷത വഹിച്ചു. കയര്‍ ഭൂവസ്ത്ര വിതാനം – സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ആര്‍. അശ്വിന്‍, തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം – നിര്‍വ്വഹണ തന്ത്രം എന്ന വിഷയത്തില്‍ പ്രീതി മേനോന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വാങ്ങിയ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.
നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ പി. ശശികുമാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മീരാഭായി തുടങ്ങിയവര്‍ സംസാരിച്ചു.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






