പടിഞ്ഞാറത്തറ : മുണ്ടക്കുറ്റി നൂറുൽ ഹുദാ സുന്നി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലൈറ്റ് ഓഫ് മദീന : മീലാദ് ഫെസ്റ്റ് നബിദിന സ്നേഹ റാലി, ദഫ് പ്രോഗ്രാം, കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളോടെ നടത്തി.
സമാപന സമ്മേളനത്തിൽ ഹാഫിള് മുഹമ്മദലി സഖാഫി ആമുഖ ഭാഷണവും അബ്ദുൽ ഹകീം സഖാഫി ആയഞ്ചേരി മുഖ്യ പ്രഭാഷണവും നടത്തി.
കൺവീനർ മുഹമ്മദലി കളത്തിൽ സ്വാഗതവും ഷൗക്കത്ത് നന്ദിയും പറഞ്ഞു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ