പടിഞ്ഞാറത്തറ : പ്രസര ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും പുതുശ്ശേരി വിവേകോദയം എൽ.പി.സ്കൂളും ചേർന്ന് ലഹരി വിമുക്ത ബോധവത്ക്കരണ റാലി നടത്തി.വാർഡ് മെമ്പർ ഈന്തൻ ബഷീർ ജാഥ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക രശ്മി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസി. ഷമീർ കടവണ്ടി, ക്ലബ്ബ് സെക്രട്ടറി എം.പി.ചെറിയാൻ മാസ്റ്റർ, പ്രസിഡണ്ട് സനൽ മാസ്റ്റർ, ജോൺസൺ എം.വി., ബേബി പി.ജെ. ത്രേസ്യ നന്നാട്ട്,രഞ്ജിനി ഷമേജ് സംഗീത ഷിബു , മമ്മൂട്ടി വി.കെ. മനോജ് പി.പി, ജോർജ് എൻ.ജെ,അനൂപ് മാസ്റ്റർ, മൊയ്തു മാസ്റ്റർ, റോസ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ