ടെലി മാർക്കറ്റിംഗ് കോളുകൾ അതിര് കിടക്കുന്നു; നിലപാട് കടുപ്പിച്ച് ട്രായ്

അനാവശ്യ ഫോൺ വിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണ ചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി) സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്. അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷനിൽ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. ഇതിനെ തുടർന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാൻ ട്രായ് കർമ്മപദ്ധതി രൂപികരിക്കുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം 10 ൽ10 പേരും പലതരത്തിലുള്ള വ്യക്തി​ഗത ഡാറ്റാ ലംഘനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റുകാരെക്കുറിച്ചുള്ള പരാതികൾ 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ ഇപ്പോഴും ഉപഭോക്താക്കളെ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്ന പരാതി കൂടിയിരിക്കുകയാണ്. അനാവശ്യ സന്ദേശങ്ങളെപ്പോലെ തന്നെ ഇത്തരം ഫോൺവിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ രാജ്യത്തെ ടെലികോം രംഗത്തും കമ്പനികളുടെ പ്രവർത്തനങ്ങളും കൂടുതൽ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ട്രായ് തന്നെ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻ ടെലികോം ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്ടർ എന്ന കൺസൾട്ടേഷൻ പേപ്പറിലാണ് പൊതുജനത്തിന്റെ അഭിപ്രായം ഇവർതേടിയത്. ഓൺലൈനായി അനുമതികൾ നൽകുന്നതിലും ഏകജാലക ക്ലിയറൻസ് സിസ്റ്റം കൊണ്ടുവരുന്നതിലുമെല്ലാം പൊതുജനത്തിന് അഭിപ്രായം പറയാനവസരമുണ്ടായിരുന്നു. കമ്പനികൾക്കോ സംരംഭകർക്കോ ടെലികോം ഓഫീസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അനുമതി പത്രങ്ങളും ലൈസൻസും നേടിയെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്

കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി

ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ

ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായ വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ

ബജറ്റിൽ അല്ല കഥയിലാണ് കാര്യം; 2025 ൽ സൂപ്പർ സ്റ്റാർ പടങ്ങളെ മലർത്തിയടിച്ച ചിത്രങ്ങൾ ഇതാ

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.