മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനാചരണം സംഘടിപ്പിക്കും. ഡിസംബര്‍ 5 (തിങ്കള്‍) രാവിലെ 10.30 ന് കല്‍പ്പറ്റ പള്ളിത്താഴെ സമസ്ത ഹാളില്‍ നടക്കുന്ന ദിനാചരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ എ ഗീത ചടങ്ങില്‍ മുഖ്യാതിഥിയാകും. മണ്ണപര്യവേഷണ അസി.ഡയറക്ടര്‍ സി.ബി ദീപ അദ്ധ്യക്ഷത വഹിക്കും. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നടത്തിയ ചിത്രരചന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. ദുരന്ത നിവാരണ പദ്ധതി രൂപികരണം, ദുരന്ത സാധ്യതകളും അവയ്ക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കലും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്