മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിനായുള്ള ആദ്യ സംഭാവന ക്ഷേത്രം മേൽശാന്തി ശങ്കരനാരായണൻ എമ്പ്രാന്തിരിയിൽ നിന്നും ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി പി.വി. വേണുഗോപാൽ , എം.എസ്. നാരായണൻ മാസ്റ്റർ,കെ. എൻ. വേണുഗോപാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡിസംബർ 23, 24, 25 തീയതികളിലായി വിപുലമായ പരിപാടികളോടെയാണ് ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും താലിപ്പൊലി എഴുന്നള്ളത്തും നടത്തുന്നത്. ഇരട്ടത്തായമ്പക, ചാക്യാർക്കൂത്ത്, നൃത്ത നൃത്ത്യങ്ങൾ, മെഗാ മ്യൂസിക്കൽ ഇവന്റ്, സംഗീതനൃത്തനാടകം തുടങ്ങിയ വിവിധ പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി നടക്കും.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







