കേരളത്തിന്റെ റോഡ് വികസനത്തില്‍ വലിയ സഹകരണം ലഭിക്കുന്നുണ്ട്; കേന്ദ്ര സര്‍ക്കാരിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി

കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഔട്ടര്‍ റിങ് റോഡ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട റോഡായാണ് പദ്ധതി വരുന്നത്, മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിന്റെ ഇരുവശങ്ങളിലായി വലിയ തോതില്‍ മറ്റു പദ്ധതികള്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം-നാവായിക്കുളം, തേക്കട-മംഗലപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി. 324.75 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ 30 വില്ലേജുകളിലെ ഭൂമിയാണ് റോഡിനായി ഏറ്റടുക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ സ്ഥലമെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്.

ജനുവരിയില്‍ റോഡ് നിര്‍മിക്കാനുള്ള കേന്ദ്ര അംഗീകാരം ലഭിച്ചതോടെയാണ് ഭൂമിയേറ്റെടുക്കലിന് നടപടികള്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണം. 4871 കോടി രൂപയുടേതാണ് പദ്ധതി. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. ഭൂമിയേറ്റെടുക്കലിനും മറ്റുമായി 2222 കോടി രൂപയാണ് കണക്കാക്കുന്നത്.

വന്‍ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിര്‍മിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 70 മീറ്റര്‍ വീതിയില്‍ ആറുവരിയില്‍ നിര്‍മിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ്.

റോഡിന് തേക്കടനിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റര്‍ റിങ് റോഡുമുണ്ടാകും. റോഡ് നിര്‍മാണത്തിനുശേഷം രണ്ടാം ഘട്ടമായി റോഡിന്റെ ഇരുവശത്തുമായി ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സോണുകളും നിര്‍മിക്കാനാണ് പദ്ധതി.

വിഴിഞ്ഞം ബൈപാസ്, വെങ്ങാനൂര്‍, അതിയന്നൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കാട്ടാക്കട, വിളപ്പില്‍, അരുവിക്കര, വേങ്കോട്, പൂവത്തൂര്‍, തേക്കട, തേമ്പാംമൂട്, പുളിമാത്ത്, നാവായിക്കുളം വഴി പാരിപ്പള്ളിയില്‍ പ്രവേശിക്കുന്ന റോഡില്‍ തേക്കടനിന്ന് വെമ്പായം, മാണിക്കല്‍, പോത്തന്‍കോട് വഴി മംഗലപുരത്തേക്കാണ് ബൈപാസുള്ളത് .

ദേശീയപാത-66, നാല് സംസ്ഥാനപാതകള്‍ (എസ്.എച്ച് 46, എസ്.എച്ച് 1, എസ്.എച്ച് 47, എസ്.എച്ച് 2), സംസ്ഥാന ഹൈവേ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 77.773 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റിങ് റോഡ്. 39 മേല്‍പാതകള്‍, 24 അടിപ്പാതകള്‍, ഒരു വലിയ പാലം,11 ചെറുപാലങ്ങള്‍ എന്നിവയുണ്ടാകും.

ഡ്രൈവർ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി

ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ

പാചകക്കാരി തസ്തികയിലേക്ക് നിയമനം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കണിയാമ്പറ്റയിൽ പ്രവര്‍ത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിൽ പാചകക്കാരിയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും അസൽ

ജില്ലാ ബാങ്കേഴ്സ് മീറ്റ് സെപ്റ്റംബർ 17ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പാ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ്ങിൽ എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്

അധ്യാപക നിയമനം

പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –

യുക്തധാര പരിശീലനം നടത്തി

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.