ജിപേ, ഫോണ്‍ പേ, പേടിഎം; യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അറിയേണ്ട സുപ്രധാന കാര്യം

ദില്ലി: ഇന്ന് സര്‍വസാധാരണമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). ഈ തൽസമയ പേയ്‌മെന്റ് സംവിധാനം നമ്മുടെ ദിവസവും ഉള്ള ജീവിതത്തില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംവിധാനമാണ്. വഴിയോര കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത് മുതൽ സുഹൃത്തുക്കൾക്കോ ​​കുടുംബാംഗങ്ങൾക്കോ ​​പണം കൈമാറുന്നത് വരെ യുപിഐ വഴിയാണ് ഇപ്പോള്‍. യുപിഐ ബാങ്ക്-ടു-ബാങ്ക് പണം കൈമാറ്റം എളുപ്പവും സുരക്ഷിതവുമാക്കി. എന്നാല്‍ യുപിഐയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ട്.

എന്‍പിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അടയ്ക്കാം. കാനറ ബാങ്ക് പോലുള്ള ചെറുകിട ബാങ്കുകൾ 25,000 രൂപ മാത്രം അനുവദിക്കുമ്പോള്‍ എസ്ബിഐ പോലുള്ള വൻകിട ബാങ്കുകൾ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ പ്രതിദിന ഇടപാട് ബാങ്കുകള്‍ അനുസരിച്ച് ചിലപ്പോള്‍ മാറാം.

ഒരു ദിവസത്തെ പണ കൈമാറ്റ പരിധിയ്‌ക്കൊപ്പംയ. ഒരു ദിവസം നടത്തേണ്ട യുപിഐ കൈമാറ്റങ്ങളുടെ എണ്ണത്തിനും പരിധിയുണ്ട്. പ്രതിദിന യുപിഐ ട്രാൻസ്ഫർ പരിധി 20 ഇടപാടുകളായി നടത്താന്‍ സാധിക്കുക. പരിധി കഴിഞ്ഞാൽ പരിധി പുതുക്കാൻ 24 മണിക്കൂർ കാത്തിരിക്കണം. എന്നാല്‍ ഇതും ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടാം.

ഗൂഗിള്‍ പേ, ഫോണ്‍, ആമസോണ്‍ പേ ഒക്കെയാണ് ജനപ്രിയ യുപിഐ ആപ്പുകള്‍. ഇവയിലെ യുപിഐ ട്രാൻസ്ഫർ പരിധികളെക്കുറിച്ചും പരിശോധിക്കാം.

ജിപേ എല്ലാ ഒരു ദിവസം 10 ഇടപാട് എന്ന പരിധിയില്‍ പ്രതിദിനം 1,00,00 രൂപ വരെ പണ കൈമാറ്റം അനുവദിക്കുന്നു. ഫോണ്‍പേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയാണ്. എന്നിരുന്നാലും പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. അതോടൊപ്പം, ഒരു വ്യക്തിക്ക് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫോണ്‍പേ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കിൽ 20 എണ്ണം ഇടപാടുകൾ നടത്താം. ഈ രണ്ട് ആപ്പുകളില്‍ ഒരു ഉപയോക്താവിന് നടത്താവുന്ന മണി റിക്വസ്റ്റ് 2000 രൂപയാണ്.

പേടിഎം യുപിഐ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ പണം ഒരു ദിവസം കൈമാറാൻ സാധിക്കും. ഒപ്പം പേടിഎം ആപ്പിന് മണിക്കൂറിലും ദിവസേനയുള്ള പണ കൈമാറ്റത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎം പ്രതിദിന മണി ട്രാൻസ്ഫർ പരിധി – 1,00,000 രൂപയാണ്.പേടിഎമ്മില്‍ ഒരു മണിക്കൂർ പണം ട്രാൻസ്ഫർ പരിധി- 20,000 രൂപയാണ്. ഒരു മണിക്കൂറിലെ പേടിഎം യുപിഐ ഇടപാടുകളുടെ എണ്ണം- 5 ആണ്. പ്രതിദിന ഇടപാടുകള്‍ 20 തന്നെയാണ്.

ആമസോൺ പേയും യുപിഐ വഴിയുള്ള പരമാവധി പണ കൈമാറ്റ പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആമസോൺ പേ യുപിഐയിൽ രജിസ്റ്റർ ചെയ്തതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ, ഉപയോക്താക്കൾക്ക് 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. ബാങ്കിനെ ആശ്രയിച്ച് പ്രതിദിനം ഇടപാടുകളുടെ എണ്ണം 20 ആയി ആമസോണ്‍ പേയില്‍ നിശ്ചയിച്ചിരിക്കുന്നു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.