ഉത്തർപ്രദേശിൽ പെൺകുട്ടികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്നു; കാരണക്കാരൻ ഈച്ച

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഗ്രാമങ്ങൾ ആർക്കും പരിഹാരം കണ്ടെത്താനാകാത്ത ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു വന്ന യുവതികൾ ആരും ഭർത്താക്കന്മാർക്കൊപ്പം അവരുടെ വീടുകളിൽ കഴിയാൻ തയ്യാറാകുന്നില്ല. എല്ലാവരും സ്വന്തം വീടുകളിലേക്ക് ഓടിപ്പോവുകയാണ്. ഭർത്താക്കന്മാരുടെ പീഡനമോ അമ്മായിയമ്മയുടെ പീഡനമോ കുടുംബ തർക്കമോ ഒന്നുമല്ല ഇതിന് കാരണം, നിസ്സാരം എന്ന് നമ്മൾ കരുതുന്ന ഈച്ചകൾ ആണ് ഇവിടെ വില്ലന്മാരായി എത്തിയിരിക്കുന്നത്.

ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ഈച്ചകൾ കൂട്ടമായി എത്തിയാണ് ഇവിടുത്തെ ഗ്രാമങ്ങളിൽ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കല്യാണം കഴിച്ചു വന്ന യുവതികളെല്ലാം ഇവിടെ നിന്ന് ഓടിപ്പോകുന്നു എന്നത് മാത്രമല്ല ഇവിടേക്ക് കല്യാണം കഴിച്ചു വരാൻ ഒരു യുവതികളും തയ്യാറാകുന്നില്ല എന്നതും ഈ ഗ്രാമങ്ങളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബദായാൻ പുർവ, കുയാൻ, പട്ടി, ദഹീ, സേലംപൂർ, ഫത്തേപൂർ, ഝൽ പൂർവ, നയാ ഗാവ്, ദിയോറിയ, ഏക്ഘര എന്നീ ഗ്രാമങ്ങളിലാണ് ഈച്ചകൾ നിറഞ്ഞിരിക്കുന്നത്. ആയിരക്കണക്കിന് ഈച്ചകളാണ് ഈ ഗ്രാമങ്ങളിൽ വന്നു കൂടിയിരിക്കുന്നത്.
ഈച്ചകളുടെ ശല്യം ഒന്നുകൊണ്ടുമാത്രം ഈ ഗ്രാമങ്ങളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറു പെൺകുട്ടികളാണ് ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ഈച്ചകളുടെ ശല്യം നാൾക്ക് നാൾ കൂടി വന്നതോടെ ഇപ്പോൾ പെൺകുട്ടികൾ ആരും ഈ ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ചു വരാൻ തയ്യാറാകുന്നില്ല. വിവാഹപ്രായമായിട്ടും വിവാഹം കഴിക്കാൻ സാധിക്കാതെ നിരവധി പുരുഷന്മാരാണ് അവിവാഹിതരായി ഈ ഗ്രാമങ്ങളിൽ കഴിയുന്നത്.

2014 -ൽ പ്രദേശത്ത് ഒരു കോഴി ഫാം ആരംഭിച്ചതോടെയാണ് ഈച്ച ശല്യം ആരംഭിച്ചത്. ഇത് ഈച്ചകളുടെ കൂട്ടത്തെ ആകർഷിച്ചു, ബദായാൻ പൂർവ ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ ഈച്ചകൾ വന്നുകൂടിയിരിക്കുന്നത്. അനിയന്ത്രിതമായ ഈച്ച ശല്യത്തിനെതിരെ ഗ്രാമവാസികൾ ഇപ്പോൾ ധർണ നടത്തി പ്രതിഷേധിക്കുകയാണ്.

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ്‌ ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ

‘ഗൂഗിള്‍ പേ വഴി പണമയച്ചു, തിരിച്ചുതരണം’;വാട്സ്ആപ്പ് വഴിയുള്ള എട്ടിന്റെ തട്ടിപ്പ്

വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്. ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ

കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അല‍ർട്ട് ആക്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും ശക്തമായ

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവിൽ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാ‌ർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.