സെക്സിന് ശേഷം ഈ പതിവുണ്ടോ? എങ്കില്‍ നിങ്ങളറിയുക…

ലൈംഗികബന്ധമെന്നത് ഒരേസമയം ശരീരത്തിന്‍റെ ആവശ്യവും അതോടൊപ്പം തന്നെ വ്യക്തിയുടെ വൈകാരികവും ആരോഗ്യപരവുമായനിലനില്‍പിന് അത്യാവശ്യവുമായ കാര്യമാണ്. പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയാറുണ്ട്. എന്നാല്‍ ഏറെ പ്രാധാന്യമുള്ള ഈ വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യപ്പെടുകയും ആരോഗ്യകരമായ അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുകയും വേണം.

ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാകരോഗ്യത്തെ സ്വാധീനിക്കുമെന്ന് സൂചിപ്പിച്ചുവല്ലോ. സെക്സിന് ശേഷവമുള്ള സമയവും ഇതില്‍ ഭാഗവാക്ക് തന്നെയാണ്. സെക്സിന് ശേഷം പങ്കാളികള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്ന ശീലമുള്ളവരാണെങ്കില്‍ അവര്‍ക്കായിട്ടുള്ള ചില നേട്ടങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

‘ലവ് ഹോര്‍മോണും’ ആരോഗ്യവും…

‘ലവ് ഹോര്‍മോണ്‍’ എന്നറിയപ്പെടുന്നത് ഓക്സിടോസിൻ എന്ന ഹോര്‍മോണ്‍ ആണ്. സെക്സിന് ശേഷവും പങ്കാളികള്‍ പരസ്പരം പുണരുന്നത് ഓക്സിടോസിൻ കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് അടിസ്ഥാനപരമായി നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് കാര്യമായും സഹായിക്കുക. ഇതിന് പുറമെ ഒരുപിടി ആരോഗ്യഗുണങ്ങളും ഇതിനുണ്ട് അവയെ കുറിച്ച് അറിയാം.

ഹൃദ്രോഗ സാധ്യത…

പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നത് ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാൻ സഹായിക്കും. ഇത് പതിവാകുമ്പോള്‍ ഹൃദ്രോഗസാധ്യതയും നല്ലരീതിയില്‍ കുറയും. ആരോഗ്യകരമായ ലൈംഗികജീവിതമുള്ളവര്‍ക്ക് ശാരീരികമായി അസുഖങ്ങള്‍ കുറവാണെന്നത് നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. പഠനങ്ങളും ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നു.

‘ബയോളജിക്കല്‍ സൈക്കോളജി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ ഇത്തരത്തില്‍ വന്നൊരു പഠനം പങ്കാളികള്‍ പതിവായി കെട്ടിപ്പിടിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സ്ട്രെസ് എന്ന വില്ലൻ…

ഇന്ന് തിരക്കുപിടിച്ച ലോകത്ത് മിക്കവരുടെയും പ്രശ്നം സ്ട്രെസ് ആണ്. ജോലിയില്‍ നിന്നുള്ള സ്ട്രെസ് തന്നെയാണ് പ്രധാനം. ഇത്തരത്തിലുള്ള മാനസികസമ്മര്‍ദ്ദങ്ങള്‍ അകലുന്നതിനും പരസ്പരം പുണരുന്നത് സഹായിക്കുന്നു. പ്രത്യേകിച്ച് സെക്സിന് ശേഷം പതിവായി പങ്കാളിയുമൊന്നിച്ച് കെട്ടിപ്പിടിച്ച് കിടക്കുന്ന ശീലമുള്ളവരില്‍ സ്ട്രെസ് നല്ലരീതിയില്‍ കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വെറുതെയല്ല,സ്ട്രെസ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതിന്‍റെ ഭാഗമായി തന്നെയാണ്. ഇതിന് പുറമെ ഓക്സിടോസിൻ സന്തോഷം നല്‍കുകയും ചെയ്യുന്നു. സ്ട്രെസ് മാത്രമല്ല ഉത്കണ്ഠ (ആംഗ്സൈറ്റി) ഉള്ളവര്‍ക്കും ഇത് നല്ലതാണ്. ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകാനും ഇതിലൂടെ സാധ്യമാകും.

രോഗഭീതി…

രോഗങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വരുന്ന ഇക്കാലത്ത് രോഗപ്രതിരോധ ശേഷിയെ ചൊല്ലി ആധിയനുഭവിക്കാത്തവര്‍ കാണില്ല. പങ്കാളികള്‍ പരസ്പരം കെട്ടിപ്പുണരുന്ന ശീലമുള്ളവരാണെങ്കില്‍ ഇവരില്‍ സെറട്ടോണിൻ- ഡോപമിൻ എന്നീ ഹോര്‍മോണുകളും കാര്യമായ രീതിയില്‍ കാണും. ഇവയും ഓക്സിടോസിനും എല്ലാം നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു. ഇതുവഴി രോഗങ്ങളെ അകറ്റിനിര്‍ത്താൻ ഒരളവ് വരെ സാധിക്കാം.

പരസ്പരമുള്ള അടുപ്പം…

സെക്സിന് ശേഷം പങ്കാളികള്‍ കെട്ടിപ്പിടിച്ചുകിടക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഇവര്‍ തമ്മിലുള്ള ആത്മബന്ധവും ഏറെയായിരിക്കും. എപ്പോഴും മാനസികമായ അടുപ്പത്തോടെ ജീവിക്കാൻ ഇത്തരത്തിലുള്ളവര്‍ക്ക് സാധിക്കും.

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട

താമരശ്ശേരി ചുരം: ട്രാഫിക് അപ്ഡേറ്റ്സ്

12.11.2025,7:00 AM ലക്കിടി: ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. അവിടെ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും തടസം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഏകദേശം രാത്രി 1:45ഓടെയാണ്

ഡി.എൽ.എഡ് സ്പോട്ട് അഡ്മിഷൻ

ജില്ലയിലെ ഡി.എൽ.എഡ് സീറ്റുകളിലേക്ക് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ രേഖകളുടെ അസലുമായി നവംബർ 14 രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202593 Facebook Twitter

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട

ഗതാഗത നിയന്ത്രണം

അമ്പായത്തോട് – പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.