ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം.

നെന്‍മേനി ഗവ. വനിതാ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി, ഡ്രാഫ്റ്റ്മാന്‍ (സിവില്‍), അരിത്തമാറ്റിക് കം ഡ്രോയിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി – യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ടെക്‌നോളജി/ ഡിസൈനിംഗില്‍ നാല് വര്‍ഷ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗ്/ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷ ഡിഗ്രി./ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അരിത്തമാറ്റിക് കം ഡ്രോയിംഗ്- അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഡ്രാഫ്റ്റ്മാന്‍ സിവില്‍ – സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും 1 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും ബന്ധപ്പെട്ട വിഷയത്തിലുള്ള 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 20 രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 266700.

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട എം.ബി.എ/ ബി.ബി.എ/ ബിരുദം /ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഷോര്‍ട്ട് ടേം ടി.ഒ.ടി യും, ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, പ്ലസ് ടു/ ഡിപ്ലോമ ലെവലിന് മുകളില്‍ ബേസിക് കംമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പ് സഹിതം ഡിസംബര്‍ 19 രാവിലെ 11 ന് കൂടിക്കാഴ്ചക്ക് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04936 205519.

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ

കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ

കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട

താമരശ്ശേരി ചുരം: ട്രാഫിക് അപ്ഡേറ്റ്സ്

12.11.2025,7:00 AM ലക്കിടി: ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. അവിടെ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും തടസം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഏകദേശം രാത്രി 1:45ഓടെയാണ്

ഡി.എൽ.എഡ് സ്പോട്ട് അഡ്മിഷൻ

ജില്ലയിലെ ഡി.എൽ.എഡ് സീറ്റുകളിലേക്ക് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ രേഖകളുടെ അസലുമായി നവംബർ 14 രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202593 Facebook Twitter

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.