ചോലപ്പുറം പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തണം:യൂത്ത് കോൺഗ്രസ്

ചോലപ്പുറം:കഴിഞ്ഞ ദിവസം രാത്രിയാണ് വെങ്ങപ്പള്ളി പഞ്ചായത്തിലെ 13, 1 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചോലപ്പുറം പാലത്തിനോട് ചേർന്നു കിടക്കുന്ന ഒരു ഭാഗം പുഴിയിലേക്ക് ഇടിഞ്ഞ് വീണത്.കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഈ പാലത്തിൻ്റെ സമീപവശങ്ങളിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ്. ഈ പാലത്തിൻ്റെയും പുഴയുടെയും സമീപ പ്രദേശങ്ങളിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് മഹാപ്രളയങ്ങളിലും സമീപ പ്രദേശത്തെ വീടുകളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതാണ്. ഓരോ വർഷം കഴിയുംതോറും പുഴയുടെ ഇരുവശങ്ങളും പുഴയിലേക്ക് ഇടിഞ്ഞ്, സമീപത്തെ റോഡുകൾക്കും വീടുകൾക്കും ഭീഷണിയാവുകയാണ്.പാലത്തിൻ്റെയും റോഡുകളുടെയും വീടുകളുടെയും സംരക്ഷണം പഞ്ചായത്ത് ഉറപ്പ് വരുത്തണം.പാലത്തിൻ്റെ ഇരുവശങ്ങളിലും അപകടകരമായി പുഴയിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ ഉടനടി പഞ്ചായത്ത് നീക്കം ചെയ്യണം.കൂടാതെ പുഴയുടെ ഇരുവശങ്ങളും കെട്ടി മണ്ണിടിച്ചിൽ നിയന്ത്രിച്ച്, വലിയ ഒരു അപകടം ഒഴിവാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ആൽഫിൽ അമ്പാറയിൽ അധ്യക്ഷത വഹിച്ചു.ജിഷ്ണു ഗിരീഷ്, അജയ് അറയ്ക്കപ്പറമ്പിൽ, ജിതിൻ, റെജിലേഷ്,പ്രനൂപ്, പ്രണവ് എന്നിവർ സംസാരിച്ചു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.