മൂത്രമൊഴിക്കാൻ വണ്ടി നിർത്തി, ഭാര്യയെ ‘മറന്നുപോയി’, ഭർത്താവ് സഞ്ചരിച്ചത് 150 കിലോമീറ്റർ

ഭർത്താക്കന്മാർക്ക് സ്വതവേ ഓർമ്മയിത്തിരി കുറവാണ് എന്ന് പറയാറുണ്ട്. പിറന്നാളുകളോ വിവാഹ വാർഷികമോ ഒന്നും അവരങ്ങനെ ഓർത്ത് വയ്ക്കാറില്ല എന്നാണ് പൊതുവേ പരാതി. എന്നാൽ, ഈ കാര്യം കേട്ടാൽ‌ അതെല്ലാം വെറും നിസ്സാര സംഭവം എന്ന് തോന്നിപ്പോവും. ഒരിക്കലും പൊറുക്കാൻ പറ്റാത്ത ഒരു മറവിയോ ശ്രദ്ധക്കുറവോ ഒക്കെയാണ് ഇവിടെ തായ്‍ലാൻഡുകാരനായ ഒരാൾക്ക് സംഭവിച്ചത്.

ഭർത്താവും ഭാര്യയും കൂടി യാത്ര പോയതാണ് കാറിൽ. എന്നാൽ, അതിനിടയിൽ വച്ച് വണ്ടിയൊന്ന് നിർത്തി ഇരുവരും പുറത്തിറങ്ങി. എന്നാൽ, ഭാര്യ കയറാനുണ്ട് എന്ന് മറന്ന് ഭർത്താവ് കിലോമീറ്ററുകളോളം കാറോടിച്ച് തനിച്ച് സഞ്ചരിച്ചു. ക്രിസ്മസ് ദിനത്തിൽ ബാങ്കോക്കിൽ ഒരു അവധിക്കാലം ആഘോഷിച്ച് മഹാ സാരഖമിലേക്ക് മടങ്ങുകയായിരുന്നു ബൂണ്ടോം ചൈമൂണും ഭാര്യ അംനുവായ് ചൈമൂണും. അപ്പോഴാണ് ഈ വിചിത്രമെന്ന് തോന്നുന്ന സംഭവം നടക്കുന്നത്.
യാത്രയൊക്കെ കഴിഞ്ഞ് പുതുവത്സര രാവ് വീട്ടിലാഘോഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഏതായാലും ഭാര്യയെ മറന്നു വയ്ക്കുന്നതിന് മുമ്പ് വരെ ഇരുവരും വളരെ ഹാപ്പിയായിട്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതിനിടയിൽ മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ അമ്പത്തിയഞ്ചുകാരനായ ഭർത്താവ് റോഡരികിൽ വണ്ടി നിർത്തി പുറത്തിറങ്ങി. എന്നാൽ, എന്തുകൊണ്ട് ​ഗ്യാസ് സ്റ്റേഷനിൽ വണ്ടി നിർത്തിയില്ല എന്നും ചോദിച്ച് ഭാര്യ ആളെ വിമർശിച്ച് തുടങ്ങി. എന്നാൽ ആള് മറുപടി ഒന്നും പറഞ്ഞില്ല. മറുപടി ഒന്നും കേൾക്കാത്തപ്പോൾ ഭാര്യയും സമീപത്തെ കാടിനുള്ളിലേക്ക് കയറി
തിരികെ വന്ന ഭർത്താവ് ഭാര്യ ഇറങ്ങിപ്പോയതറിയാതെ കാറെടുത്തു എന്നാണ് പറയുന്നത്. ഭാര്യ കാറിനുള്ളിൽ കാണും എന്നയാൾ കരുതിയത്രെ. ഭാര്യയാണെങ്കിൽ തിരികെ എത്തിയപ്പോൾ കാറോ ഭർത്താവോ അവിടെയില്ലായിരുന്നു.
സമയം രാത്രിയായിരുന്നു. വഴിതെറ്റിപ്പോയ സ്ത്രീ സഹായം തേടി നടക്കാൻ തുടങ്ങി. പുലർച്ചെ അഞ്ച് മണിയായപ്പോഴേക്കും അവർ ഏകദേശം 20 കിലോമീറ്റർ നടന്നിരുന്നു. ശേഷം അവിടെയെത്തി അവർ നിയമപാലകരുമായി ബന്ധപ്പെട്ടു.
അതിനിടയിൽ ഭർത്താവിനെ ഫോൺ ചെയ്യണം എന്ന് കരുതിയിരുന്നു എങ്കിലും ഫോൺ കാറിനകത്തുള്ള ബാ​ഗിലായിരുന്നതിനാൽ അതിനും സാധിച്ചില്ല. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ സഹായത്തോടെ അവർക്ക് ഭർത്താവിനെ വിളിക്കാൻ സാധിച്ചു. അപ്പോഴേക്കും അയാൾ ഏകദേശം 150 കിലോമീറ്റർ വണ്ടിയോടിച്ച് എത്തിയിരുന്നു.

വളരെ വലിയ ഒരു അശ്രദ്ധയാണ് ഭർത്താവ് കാട്ടിയതെങ്കിലും തന്നെ കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോൾ തങ്ങൾ തമ്മിൽ വലിയ വഴക്കൊന്നും ഉണ്ടായില്ല എന്ന് ഭാര്യ പറയുന്നു. 27 വർഷമായി ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട്. 26 വയസുള്ളൊരു മകനും ദമ്പതികൾക്കുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്

ബാലാവകാശ വരാഘോഷത്തിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം

ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ്

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി

കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.