പുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുതു പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കം വരുത്താതെ റിലയന്‍സ് ജിയോ. 2023 ന്‍റെ ആരംഭത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ജിയോ 2023 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകായാണ്.
ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. 252 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി. പ്രതിദിനം 100 എസ്‌എംഎസുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പുതിയ പ്ലാനിനു പുറമേ, നിലവിലുള്ള 2,999 രൂപയുടെ പ്ലാനിലും ജിയോ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ പ്ലാനില്‍ 75 ജിബി അധിക ഡാറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 365 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി. ഇതുകൂടാതെ 23 ദിവസം കൂടി ലഭിക്കും.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്







