ശ്രദ്ധിക്കൂ, മയോണൈസ് ഇഷ്ടപ്പെടുന്നവരാണോ? അറിയേണ്ടത്…

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ച വാർത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. മുമ്പ് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു.

പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ പലവിധ സാഹചര്യങ്ങളിൽ വില്ലനായി മാറാറുണ്ട്. കുഴിമന്തിയായാലും ഷവർമയായാലും അതിനൊപ്പമുള്ള ഒന്നാണ് മയോണൈസ്. ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് മയോണൈസ്. ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് മയോണൈസ് ആണ്.

ശരിയായ രീതിയിൽ മയോണൈസ് പാകം ചെയ്തില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോ​ഗിച്ച് വേണം മയോണൈസ് തയ്യാറാക്കാൻ. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവൂ.

‘വേവിക്കാത്ത മുട്ടയാണ് ഉപയോ​ഗിക്കുന്നത്. അത് കൊണ്ട് അതിൽ സാൽമൊണല്ല ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നിവ ഉണ്ടാകാം. ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഈ ബാക്ടീരിയ. കേടായ മയോണൈസ് പല അസ്വസ്ഥകൾക്കും കാരണമാകും. അത് കൂടാതെ മയോണൈസിൽ കലോറി കൂടുതലാണ്. അത് കൂടുതൽ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും…’- അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.

ഷവർമയ്ക്കായി എടുക്കുന്ന ഇറച്ചിയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കൾ നശിക്കുകയുള്ളു. തിരക്കിട്ട് വേണ്ടത്ര പാകമാകാതെ വിളമ്പുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇറച്ചി മൂന്നോ നാലോ മണിക്കൂർ പുറത്ത് വച്ച് കേടായതിനുശേഷം ഫ്രീസറിൽ വച്ച് വീണ്ടും ഉപയോ​ഗിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കും.

50 അടിയോളം ഉയരത്തിൽ കൂറ്റൻ സംരക്ഷണഭിത്തി ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്.

പുതിയ ഫിഫ റാങ്കിങ് പുറത്ത്; അർജന്റീനയെ വെട്ടി സ്‌പെയ്ൻ തലപ്പത്ത്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീണു. സ്പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിച്ചപ്പോള്‍ ഫ്രാന്‍സ് രണ്ടാമതായി. ലോകകപ്പ്

ഡോക്ടർ നിയമനം

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം പദ്ധതിയിലേക്ക് ഡോക്ടർ നിയമനം നടത്തുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 24 രാവിലെ 10ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എത്തിച്ചേരണം. ഒപ്പം phc.padinjarathara@gmail.com എന്ന

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ടിനകം ടെന്‍ഡറുകള്‍ പനമരം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ,

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര, ആനകുഴി, അമലനഗർ, കൂടമാടിപൊയിൽ, വിക്കലം, ദാസനകര, ലക്ഷ്മി കോളനി, അപ്പൻകവല, ചന്ദനകൊല്ലി, കല്ലുവയൽ, നീർവാരം ടൗൺ, മഞ്ഞവയൽ, നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ, പുഞ്ചവയൽ ടൗൺ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.