മത്സ്യം കഴിക്കാൻ ഇഷ്ടപ്പെടുന്നവര്‍ അറിഞ്ഞിരിക്കുക ഈ അപകടങ്ങളെ.

മത്സ്യം ഇഷ്യപ്പെടാത്ത മലയാളികളാരും തന്നെ ഉണ്ടാകത്തില്ല. മത്സ്യം കഴിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളം തന്നെയായിരിക്കും. ഏല്ലാ നേരവും ഭക്ഷണത്തിന്റെ കൂടെ മീന്‍ ഉള്‍പ്പെടുത്താനും മലയാളികള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മീന്‍ കഴിക്കുമ്ബോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന കാര്യം നാം അറിഞ്ഞിരിക്കണം. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മീന്‍ ശ്രദ്ധിച്ച്‌ കഴിച്ചില്ലെങ്കില്‍ നിങ്ങളെ പിടികൂടാം. എന്നാല്‍ ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടം മത്സ്യം വിഷമാകുന്നു എന്ന് നോക്കാം.

മത്സ്യം കഴിക്കുമ്ബോള്‍ അത് രാസവസ്തുക്കള്‍ ചേര്‍ന്നതാണോ അല്ലയോ എന്ന് ആദ്യം ഉറപ്പ് വരുത്തണം. മത്സ്യം ചീത്തയാവാതിരിക്കാന്‍ ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇവയാകട്ടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ശരീരത്തിന് ദോഷകരമായി മാറുന്നു.ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നത് നാഡീവ്യൂഹത്തിന് ദോഷകരമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത് വിസര്‍ജനാവയവങ്ങള്‍ക്ക് ദോഷകരമായി മാറുന്നു. ഇത് ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് പോവാതെയാവുന്നതിന് കാരണമാകുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

നല്ല മത്സ്യത്തെ തിരിച്ചറിയാന്‍ എളുപ്പം കഴിയും. കാരണം നല്ല മത്സ്യമാണെങ്കില്‍ കണ്ണുകള്‍ തെളിഞ്ഞതും പുറം ഭാഗത്തെ വഴുവഴുപ്പ് ഇല്ലാത്തതും നല്ല ഉറപ്പുള്ള ശരീരത്തോട് കൂടിയതും ആയിരിക്കും ചീഞ്ഞ മത്സ്യമാണെങ്കില്‍ അതിന്റെ പുറത്ത് വഴുവഴുപ്പ് കൂടുതലും ചെകിളപ്പൂക്കള്‍ക്ക് മണ്ണിന്റെ നിറവും ആയിരിക്കും. മാത്രമല്ല നല്ല ദുര്‍ഗന്ധവും ഉണ്ടായിരിക്കും.എപ്പോഴും ചെറിയ മത്സ്യം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ മത്സ്യമാണ് ദോഷമില്ലാത്തത്. വലിയ മത്സ്യം കഴിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൊളസ്ട്രോള്‍ കൂടുതലുള്ളവ ആയിരിക്കും.

മാത്രമല്ല ഇവ വറുത്താണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് കൂടുതല്‍ ദോഷം വരുത്തുന്നു.മത്തിയും അയലയും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള ഒന്നാണ് മത്തിയും അയലയും എന്നത് തന്നെ കാരണം. മാത്രമല്ല ചെറിയ മത്സ്യങ്ങളിലെ മുള്ളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ രോഗാവസ്ഥയിലെങ്കില്‍ അത് പലപ്പോഴും മത്സ്യം കഴിക്കുന്നതിന് പറ്റിയ സമയമായിരിക്കില്ല. കാരണം ഇത് പലപ്പോഴു രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.