ട്വിറ്ററില്‍ ഏറ്റവും വലിയ മാറ്റം വരുന്നു; പ്രഖ്യാപിച്ച് മസ്ക്, ഞെട്ടി സൈബര്‍ ലോകം.!

ദില്ലി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്.

ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്‍റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക.

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വകരുന്നത്.

ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത് നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീൻഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ് പതിവ്. ഈ അസംബന്ധം അവസാനിപ്പിച്ച് ട്വീറ്റുകളിൽ ദൈർഘ്യമേറിയ ടെക്‌സ്റ്റ് ചേര്‍ക്കാനുള്ള ഫീച്ചര്‍ ഉടന്‍ വരുമെന്ന് ഇലോണ്‍ മസ്ക് നവംബറില്‍ പറഞ്ഞിരുന്നു.

44 ബില്യൺ ഡോളറിന്റെ ഇടപാടിൽ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയ ശേഷം വരുത്തുന്ന മാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. പുതിയ പരിഷ്കാരത്തോടെ ട്വിറ്ററിനെ മൈക്രോബ്ലോഗിംഗ് സൈറ്റ് എന്ന് വിളിക്കാന്‍ സാധ്യമാണോ എന്ന ചോദ്യവും ഉയരും.

മസ്കിന്‍റെ പ്രഖ്യാപനത്തോട് സമിശ്രമായാണ് പ്രതികരണങ്ങള്‍ ചിലര്‍ ലോംഗ് ടെക്സ്റ്റ് ട്വീറ്റുകള്‍ എന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തും പറയുന്നുണ്ട്.

അതേ സമയം ട്വിറ്ററില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കാത്തത് ഇലോണ്‍ മസ്കിന് പുതിയ തലവേദനയാകുന്നു. ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 4നാണ് ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടത്.

എന്നാല്‍ പിരിച്ചുവിടല്‍ നടന്നിട്ട് മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പിരിച്ചുവിട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് ട്വിറ്റര്‍ ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് വിവരം. ഇതോടെ മസ്ക് വീണ്ടും നിയമ നടപടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.