പുരുഷ വന്ധ്യതയെ അകറ്റിനിർത്താൻ മുപ്പതുകളിലുള്ള പുരുഷന്മാര്‍ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

മുപ്പതുകളിലൂടെ കടന്നുപോകുന്നത് വരെയുള്ള പുരുഷന്മാര്‍ ആരോഗ്യകാര്യങ്ങളില്‍ നിര്‍ബന്ധമായും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുള്ളവരാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അശ്രദ്ധകള്‍ വരുത്തുന്നത്. ഇന്ന് വളരെ നിസാരമായി തോന്നിയേക്കാവുന്ന അശ്രദ്ധ ഒരുപക്ഷേ നാളെ വലിയ സങ്കീര്‍ണതകളിലേക്ക് നിങ്ങളെ നയിക്കാം.

പ്രധാനമായും ലൈംഗികജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്നത്. നാല്‍പതിലേക്ക് നീങ്ങുന്ന പുരുഷന്മാരില്‍ പ്രത്യുത്പാദനക്ഷമത കുറയാന്‍ തുടങ്ങും . ഇത് ലൈംഗികതയെയും ബാധിച്ചേക്കാം. വന്ധ്യതയുടെ കാര്യമെടുത്താല്‍ അത് വലിയ രീതിയിലാണ് ഇന്ന് പുരുഷന്മാരെ പ്രതിസന്ധിയിലാക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കണക്കെടുത്താല്‍ പുരുഷന്മാരില്‍ ബീജോത്പാദനം കാര്യമായും കുറഞ്ഞുവരുന്നതായി കാണാം. എട്ട് ദമ്ബതിമാരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ വന്ധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ നാല്‍പത് ശതമാനത്തോളം പുരുഷന്മാരുടെ മാത്രം പ്രശ്നങ്ങള്‍ മൂലമാണ് വന്നിട്ടുള്ളത്. ഭക്ഷണത്തിലെ പ്രശ്നങ്ങള്‍, വ്യായാമമില്ലായ്മ, അമിതവണ്ണം, ഉറക്കമില്ലായ്മ, സ്ട്രെസ്, ലാപ്ടോപ്- മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നുള്ള റേഡിയേഷന്‍, പാരിസ്ഥിതികവും തൊഴില്‍ സംബന്ധവുമായി വരുന്ന സമ്മര്‍ദ്ദങ്ങള്‍, പുകവലി-മദ്യപാനം- ലഹരിവസ്തുക്കളുടെ ഉപയോഗം പോലുള്ള ശീലങ്ങള്‍ എല്ലാം വലിയ അളവില്‍ ഇതിന് കാരണമാകുന്നു…’- പ്രമുഖ വന്ധ്യതാ വിദഗ്ധനായ ഡോ. ഗുഞ്ജന്‍ സബര്‍വാള്‍ പറയുന്നു.

പുകവലി- മദ്യപാനം- ലഹരിവസ്തുക്കളുടെ ഉപയോഗം, അമിതമായി ലാപ്ടോപ്- ഫോണ്‍ എന്നിവ ഉപയോഗിക്കുന്നത് എല്ലാം ചെറുപ്പക്കാരില്‍ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ ശീലങ്ങളിലെല്ലാം കാര്യമായ മാറ്റം വരുത്തുന്നത് നല്ലതാണ്.മാനസിക സമ്മര്‍ദ്ദങ്ങളെ നല്ലരീതിയില്‍ കൈകാര്യം ചെയ്ത്, നല്ല ഭക്ഷണം കഴിച്ച്‌, വ്യായാമം ചെയ്ത്, നല്ല ഉറക്കം ലഭിച്ച്‌ സന്തോഷത്തോടെ തുടരാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ ലൈംഗികജീവിതത്തിനും അതുപോലെ സന്താനോത്പാദനത്തിനും സഹാകമായിരിക്കും.

ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട, അല്ലെങ്കില്‍ മാറ്റം വരുത്തേണ്ട ചില ശീലങ്ങള്‍ ( Lifestyle Mistakes ) കൂടി അറിയൂ…

ഒന്ന്: വ്യായാമമോ കായികമായ അധ്വാനമോ ചെയ്യാതെയുള്ള ജീവിതം ആരോഗ്യത്തിന് ഒട്ടും നല്ലതല്ല ( Mens Health ). ഇത് ലൈംഗികജീവിതത്തെയും പ്രതികൂലമായി ബാധിക്കാം. വന്ധ്യതയിലേക്കുള്ള സാധ്യതയും ഇത് കൂട്ടുന്നു. നിരവധി പഠനങ്ങള്‍ ഇത് സംബന്ധിച്ച്‌ പുറത്തുവന്നിട്ടുണ്ട്. മുപ്പത് മിനുറ്റ് വര്‍ക്കൗട്ട്- ആഴ്ചയില്‍ അഞ്ച് ദിവസം എന്ന നിലയിലെങ്കിലും വര്‍ക്കൗട്ട്/ വ്യായാമം ചെയ്യുക.

രണ്ട്: ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ സ്റ്റിറോയ്ഡുകളോ ഉപയോഗിക്കും മുമ്ബ് ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുക. കാരണം ഇത്തരത്തില്‍ മരുന്നുകളും സ്റ്റിറോയ്ഡുകളും ഉപയോഗിക്കുന്നത് വലിയ രീതിയില്‍ പുരുഷന്മാര്‍ക്കിടയില്‍ വന്ധ്യതയ്ക്ക് കാരണമായി വരുന്നുണ്ട്.

മൂന്ന്:ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ചെറുപ്പക്കാര്‍ ഇന്നും കുറവാണ്. ഡയറ്റിന് വലിയ പ്രാധാന്യമുണ്ട്. അനാവശ്യമായി അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ക്രമേണ ആരോഗ്യത്തെ മോശമായി ബാധിക്കാം. വന്ധ്യതയിലേക്കും ( Male Fertility ) ഇത് നയിക്കാം.

നാല്: ഏറ്റവുമധികം പേര്‍ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഇത് പല അസുഖങ്ങളിലേക്കും ഭാവിയില്‍ നയിച്ചേക്കാം. വന്ധ്യതയ്ക്കും ഇത്തരത്തില്‍ അമിതവണ്ണം കാരണമാകാം.

അഞ്ച്: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന ലൈംഗികരോഗങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. ഇതിനുള്ള സാധ്യതകളും ഏറെയും പുരുഷന്മാരിലാണുള്ളത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.