തരുവണ കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച ഉത്തരേന്ത്യൻ കലാരൂപമായ കഥക് നൃത്ത പ്രദർശനവും, പരിശീലനവും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. പ്രമുഖ കഥക് നർത്തകി കുമാരി ഇപ്സ നരുല (ഡൽഹി) കഥക് നൃത്തം അവതരിപ്പിച്ചു.
ഹെഡ്മാസ്റ്റർ ശശി പി.കെ സ്വാഗതവും ടോമി മാത്യു നന്ദിയും പറഞ്ഞു. SPIC MACAY NORTH KERALA യാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹായത്തോടെ കഥക് സംഘടിപ്പിക്കുന്നത്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







