കൽപറ്റ:പഠിച്ചിറങ്ങിയ സഹപാഠികളെ കണ്ടെത്താനും ഒരു ദിനം പങ്കിടാനും സൗഹൃദ കൂട്ടായ്മയൊരുക്കി കൽപ്പറ്റയിലെപൂർവ്വ വിദ്യാർഥികൾ. എസ്.കെ.എം.ജെ ഹൈസ്‌കൂൾ 1996 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയാണ് സൗഹൃദം 96 എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 21ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ 96 ബാച്ചിലെ മുഴുവൻ പൂർവ്വ വിദ്യാർഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.മൊബൈൽ:8075353671, 9544413686

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







