പനമരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിനിടെ കയ്യിലെ വളപൊട്ടി ചോരയൊലിക്കുമ്പോഴും മനസാന്നിധ്യം കൈവിടാതെ മുഴുവൻ സമയം കളിച്ച് എ ഗ്രേഡ് നേടിയ ആമിന ഹിബയ്ക്ക് പനമരം വനിതാ ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. വനിതാലീഗ് ജില്ലാ ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ , വനിതാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജമീല ഷറഫുദ്ധീൻ, സെകട്ടറി ആസ്യ ഉസ്മാർ, ട്രഷറർ ആയിഷ ഉമ്മർ ,ഭാരവാഹികളായ സുലൈഖ സെയ്ദ ലവി, ഹാജറ അഷറഫ്, ജൂൽന ഉസ്മാൻ എന്നിവർ പങ്കെടുത്തു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







