വടക്കേ വയനാട്ടിലെ ഏറ്റവും വലിയ കണ്ണട ഷോറും വിഷൻ പോയിന്റ് ഒപ്റ്റിക്കൽസ് ആൻഡ് ഐ ക്ലിനിക് മാനന്തവാടിയിൽ പ്രവർത്തനം ആരംഭിച്ചു. വിശാലസൗകര്യങ്ങളോടുകൂടിയ ഷോറൂം പ്രശസ്ത സിനിമാതാരം അബുസലീമിന്റെ സാന്നിധ്യത്തിൽ മാനന്തവാടി എംഎൽഎ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രമുഖ ബ്രാൻഡുകളുടെ ഫ്രെയിമുകളും ലെൻസുകളും മിതമായ നിരക്കിൽ നൽകുമെന്ന് ശക്തി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ പി റിയാസ് വിഷൻ പോയിന്റ് മാനേജിംഗ് ഡയറക്ടർ വി വി നിഷാന്ത് തുടങ്ങിയവർ അറിയിച്ചു. ചടങ്ങിൽ വയനാട്ടിലെ പ്രമുഖൻ നാടകനടൻ വയനാടൻ കുഞ്ചാക്കോയെ ആദരിച്ചു.. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി, വൈസ് ചെയർപേഴ്സൺ വി വി മൂസ, മർച്ചൻ അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







