കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ ജനുവരി 14,15 തീയതികളിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. പതിനാലാം തീയതി ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനന്തരം വികാരി ഫാ. ഷിജിൻ വർഗീസ് കടമ്പക്കാട്ട് കൊടിയുയർത്തും.ആറുമണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും സന്ധ്യാനമസ്കാരത്തിന് ശേഷം പുണ്യ ശ്ലോകനായ സക്കറിയാസ് മോർ പോളി കാർപോസ് തിരുമേനിയുടെ പാവന സ്മരണാർത്ഥം പുതുതായി പണികഴിപ്പിച്ച വൈദിക ഭവനത്തിന്റെ കൂദാശ കർമം അഭിവന്ദ്യ തിരുമേനി നിർവഹിക്കും. 15ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.ഇടവകയിൽ 50 വർഷം പൂർത്തീകരിച്ച ദമ്പതികളെയും ഇടവകയിലെ സൺഡേ സ്കൂൾ അധ്യാപകരെയും അന്നേദിവസം ആദരിക്കുന്നു.പ്രദക്ഷിണം ലേലം നേർച്ചസദ്യ എന്നിവയോട് കൂടി പെരുന്നാളിന് കൊടിഇറങ്ങും. പെരുന്നാൾ ചടങ്ങുകൾക്ക് ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ സെക്രട്ടറി അഖിൽ തൊട്ടിയിൽ ജോയിൻറ് സെക്രട്ടറി ജിനോയി തുരുത്തേൽ എന്നിവർ നേതൃത്വം നൽകും .

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







