അത് ബലേനോ ക്രോസ് അല്ല; പുത്തൻ ഫ്രോങ്ക്സ് ക്രാസോവർ അവതരിപ്പിച്ച് മാരുതി

ബലേനോ ക്രോസ് എന്ന പേരിൽ നേരത്തേ പ്രചരിച്ചിരുന്ന വാഹനം ഓട്ടോ എക്സ്​പോയിൽ അവതരിപ്പിച്ച് മാരുതി. ഫ്രോങ്ക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്രോസോവർ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഫ്രോങ്ക്സിലൂടെ മാരുതിയുടെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ചുവരും. 2017ല്‍ മുന്‍തലമുറ ബലേനോയിലായിരുന്നു എഞ്ചിൻ അരങ്ങേറിയത്. സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍ ലൈനപ്പിനുള്ള സ്‌പോര്‍ട്ടിയര്‍ ബദലായിരുന്നു ഇത്. അതിനാല്‍ തന്നെ ടോപ് സ്‌പെക് ബലേനോ RSല്‍ ആയിരുന്നു നല്‍കിയിരുന്നത്. വില്‍പ്പനയില്ലാത്തതിനാലും എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനാലും മാരുതി ഈ എഞ്ചിന്‍ നിര്‍ത്തലാക്കുകയായിരുന്നു.

സ്മാര്‍ട് ഹൈബ്രിഡ് അവതാരത്തിലാകും ഫ്രോങ്ക്സിൽ ഈ 1.0 ലിറ്റർ എഞ്ചിൻവരിക. 100 bhp പവറും 147.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ബൂസ്റ്റര്‍ജെറ്റ് ഗ്യാസോലിന്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി ജോടിയാക്കും. ബലേനോയുടെ 90 bhp 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ടാകും. ഇതിന് 5 സ്പീഡ് ഓട്ടോമറ്റിക് അല്ലെങ്കില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും.

മാരുതി വാഹന നിരയില്‍ ഗ്രാന്‍ഡ് വിറ്റാരക്ക് തൊട്ടുതാഴെയായിരിക്കും ഫ്രോങ്ക്‌സിന്റെ സ്ഥാനം. ഹാര്‍ട്ട്ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടേതിന് സമാനമാണ് മുൻവശം. ആധുനികത വിളിച്ചോതുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്ററും ഫ്രണ്ട് റിയര്‍ ബമ്പറുകളും വിറ്റാരക്ക് സമാനമാണ്. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളും നല്‍കിയിട്ടുണ്ട്.

കണ്‍പുരികത്തിന്റെ ആകൃതിയിലുള്ള എല്‍.ഇ.ഡി ഡിആര്‍എല്ലുകളും ചങ്കി ബമ്പറുകളും ഗ്രാന്‍ഡ് വിറ്റാരയോട് രൂപസാദൃശ്യം നല്‍കുന്നു. 3995 എംഎം നീളവും 1550 എംഎം ഉയരവും 1765 എംഎം വീതിയുമുണ്ട്. ഇത് ബലേനോയുടെ അളവുകള്‍ക്ക് സമാനമാണ്. പിന്നില്‍ റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും ചെറിയ ടെയില്‍ഗേറ്റും വരും.
ഇന്റീരിയർ

ഫ്രോങ്ക്‌സ് ക്യാബിന്‍ ബലേനോക്ക് സമാനമാണ്. പ്രീമിയം ലുക്കിനൊപ്പം ഉപകാരപ്രദമായ നിരവധി സവിശേഷകതകളും വാഹനത്തില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്ന ഫേ്‌ലാട്ടിംഗ്ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൗണ്ടഡ് കണ്‍ട്രോള്‍ സഹിതമുളള സ്റ്റിയറിങ് വീല്‍ എന്നിവ പ്രതേയകതകളാണ്.

360-ഡിഗ്രി ക്യാമറ സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, സ്മാര്‍ട്‌പ്ലേ പ്രോ+ ഇന്റര്‍ഫേസ്, 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ഇലക്ട്രോണിക് എയ്ഡുകളുടെയും സുരക്ഷാ ഫീച്ചറുകളുടെയും ഒരു സ്യൂട്ട് എന്നിവയും ഫീച്ചറുകളുടെ പട്ടികയിൽ​െപ്പടും.

ഫ്രോങ്ക്‌സ് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോയെ പോലെ തന്നെ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വില്‍പ്പന.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.