വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ജില്ലാതല കവിത, കഥാരചനാ മത്സര വിജയികൾക്ക് അനുമോദന യോഗവും സമ്മാന വിതരണവും നടത്തി.ലൈബ്രറി പ്രസിഡൻ്റ് കെ.കെ ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി എം.ശശി സ്വാഗതം പറഞ്ഞു. മുഖ്യ അതിഥി കവി സാദിർ തലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു. കഥാ മത്സര വിജയികളായ
മാജിത എ, ഫർസാന യൂനസ്
റുബീന ഫൈസൽ എന്നിവർക്കും കവിതാ മത്സര വിജയികളായ ജാഫർ തലപ്പുഴ ,
നീതു എൻ ആർ ,കലാപ്രതിഭ അഭിനന്ദ് എസ് ദേവ് എന്നിവർക്കും ശീ എം ചന്ദ്രൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.എം അബ്ദുൾ അസീസ് മാസ്റ്റർ ,മിസ് വർ അലി, ഷബീറലി പി എം, വിജിത്ത് കെ എൻ എന്നിവർ സംസാരിച്ചു. ലൈബ്രറി ജോ: സെക്രട്ടറി എം സഹദേവൻ നന്ദി പറഞ്ഞു.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







