വെള്ളമുണ്ട:വയനാട് ജില്ലാ തല ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വനിത വിഭാഗത്തിൽ ഗോൾഡ് മെഡലും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ച നേഹ മുരളിയെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം ലതിക.എം,നിഷ.എം,സുരേഷ്.കെ,ജാൻസി.കെ,ഷീല.എസ് തുടങ്ങിയവർ സംബന്ധിച്ചു.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







