ബഹിഷ്‌കരണാഹ്വാനം ഒത്തില്ല; പഠാൻ ആഗോളതലത്തിൽ 235 കോടി കടന്നു

ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. 235 കോടി പിന്നിട്ട് ചിത്രം ആഗോളതലത്തിൽ മുന്നേറുകയാണ്. നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്.

പ്രേക്ഷകരെ വൻതോതിൽ തിയറ്ററുകളിലെത്തിക്കാൻ ഷാരൂഖിന് കഴിഞ്ഞിട്ടുണ്ട്. ആഘോഷപൂർവമാണ് ആരാധകർ പഠാനെ വരവേറ്റത്. ജനുവരി 26 ന് ചിത്രം ഇന്ത്യയിൽ 70 കോടി രൂപയ്ക്ക് അടുത്തെത്തി. അതേസമയം, പഠാന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾ 2 മുതൽ 3 കോടി രൂപ വരെ നേടിയിട്ടുണ്ട്. പഠാന്റെ ലോകമെമ്പാടുമുള്ള മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ ആദ്യ ദിനം 100 കോടി കവിഞ്ഞിരുന്നു

പഠാൻ 2 ദിവസത്തിനുള്ളിൽ 235 കോടി കടന്നുവെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററീലൂടെ അറിയിച്ചത്. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിൽ ദ്വീപിക പദുകോൺ ധരിച്ച ബിക്കിനിക്ക് കാവിനിറമാണെന്ന പേരിൽ സംഘപരിവാർ പ്രവർത്തകർ ബഹിഷ്‌കരണാഹ്വാനങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും പഠാനെ ബാധിച്ചില്ലെന്നാണ് കളക്ഷനുകൾ വ്യക്തമാക്കുന്നത്.

ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം മൂവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് പഠാൻ. സിദ്ധാർത്ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യാഷ് രാജ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. വിശാൽ-ശേഖർ എന്നിവർ ചേർന്ന്് പഠാന്റെ സംഗീതം ഒരുക്കിയപ്പോൾ സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്ന് ഈണം പകർന്നു

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.