ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ മാറ്റം വരുത്തുന്ന തീരുമാനവുമായി ഗൂഗിള്‍

ദില്ലി: ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും നല്കുമെന്ന് ഗൂഗിൾ അറിയിച്ചു. സുപ്രീം കോടതി കഴിഞ്ഞയാഴ്ച കർശനമായ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ശരിവച്ചതിന് ശേഷമാണ് പുതിയ നീക്കം.

“ആവാസവ്യവസ്ഥയിൽ ഉടനീളം ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയയായിരിക്കും. അവസാനം കാര്യമായ ജോലിയും, പല സന്ദർഭങ്ങളിലും, പങ്കാളികൾ, യഥാർത്ഥ ഉപകരണ നിർമ്മാതാക്കൾ, ഡെവലപ്പർമാർ എന്നിവരിൽ നിന്നുള്ള കാര്യമായ ശ്രമങ്ങളും ആവശ്യമായി വരും” എന്ന് കമ്പനി പറഞ്ഞിരുന്നു. ആൻഡ്രോയിഡിനെതിരായി യൂറോപ്യൻ കമ്മീഷൻ പുറപ്പെടുവിച്ച 2018 ലെ ലാൻഡ്‌മാർക്ക് വിധിയെത്തുടർന്ന് നല്കിയ നടപടികളേക്കാൾ കൂടുതൽ നടപടികളുണ്ടാകുന്നുണ്ട്.

അതിനെ തുടർന്ന് ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഗൂഗിൾ ആശങ്കയറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ 600 മില്യൺ സ്‌മാർട്ട്‌ഫോണുകളിൽ 97 ശതമാനവും ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്, അതേസമയം യൂറോപ്പിൽ 550 ദശലക്ഷം സ്‌മാർട്ട്‌ഫോണുകളിൽ 75 ശതമാനവും ഈ സിസ്റ്റം തന്നെയാണെന്ന് കൗണ്ടർപോയിന്റ് റിസർച്ച് കണക്കാക്കുന്നു.

ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ ആൻഡ്രോയിഡിലെ തങ്ങളുടെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്യുകയും ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ടതും സെർച്ചിന്റെ പ്രത്യേകത ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള ഉപകരണ നിർമ്മാതാക്കൾക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞതായി ഒക്ടോബറിൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിധിച്ചു. ഗൂഗിളിന് 161 മില്യൺ ഡോളർ (ഏകദേശം 1300 കോടി രൂപ) പിഴയും ചുമത്തി.

രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിയ്ക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് നേരത്തെ ഗൂഗിളിന്റെ മുന്നറിയിപ്പ് എത്തിയിരുന്നു. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറഞ്ഞിട്ടുണ്ട്. 2022 ലാണ് വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്.

ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനായിരുന്നു ഒരു പിഴ. 1337 കോടി രൂപയായിരുന്നു പിഴ തുക. പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ തങ്ങളുടെ ആപ്പുകൾ ആധിപത്യം സ്ഥാപിക്കുന്നു എന്നുറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഗൂഗിൾ സ്മാർട് ഫോൺ നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെട്ടതായി സിസിഐ നേരത്തെ ആരോപിച്ചിരുന്നു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.