വരുന്നു…കോഴിക്കോടും KSRTC ഡബിള്‍ഡക്കര്‍ സര്‍വീസ്; 200രൂപയ്ക്ക് നഗരക്കാഴ്ചകള്‍ കാണാം…

തിരുവനന്തപുരം നഗരത്തിലെ പ്രധാന ആകര്‍ഷണതകളില്‍ ഒന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്. നഗര കാഴ്ചകളിലേക്ക് സഞ്ചാരികളെയും യാത്രക്കാരെയും കൊണ്ട് പോകുന്ന ഈ സര്‍വീസ് വന്‍ ഹിറ്റുമാണ്. സമാനമായ രീതിയില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ മറ്റ് നഗരങ്ങളിലും ആരംഭിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ഇപ്പോഴിതാ കോഴിക്കോട് നഗരത്തില്‍ കൂടി ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി.

കോഴിക്കോട് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ക്രമീകരിച്ചിരിക്കുന്നത്. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ബസ് സഞ്ചരിക്കുക.

ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സര്‍വീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ബസ് ടിക്കറ്റ്. കെ.എസ്.ആര്‍.ടി.സി ടൂറിസം മേഖലയിലെ ഇടപെടലുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സര്‍വീസ് ആരംഭിക്കുന്നത്.

വന്‍ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും നഗരക്കാഴ്ചകള്‍ക്കായി സമാനമായ സര്‍വീസുകള്‍ ഉണ്ടാവാറുണ്ട്. കോഴിക്കോട് നഗരത്തിലെ കാഴ്ചകളും ഭക്ഷണവുമെല്ലാം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഏറെ സഹായകരമാവുന്നതായിരിക്കും സര്‍വീസ്. കോഴിക്കോട് ജില്ലയ്ക്ക് പിന്നാലെ മറ്റ് നഗരങ്ങളിലേക്കും ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. സര്‍വീസ് എന്നുമുതലാണ് ആരംഭിക്കുക എന്നകാര്യം കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിട്ടില്ല.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.