15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഏപ്രിലില്‍ പൊളിക്കും; 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ പൊളിച്ചു നീക്കേണ്ടത് 2024 ജൂൺ മുതൽ

15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍ റദ്ദാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യന്‍ റോഡുകളില്‍ നിന്ന് പഴകിയതും മലിനീകരണമുണ്ടാക്കുന്നതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങളെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കേന്ദ്രത്തിന്റേയുോ സംസ്ഥാനത്തിന്റേയോ സര്‍ക്കാരുകളുടെയോ ഉടമസ്ഥതയിലുള്ളതും കേന്ദ്രഭരണ പ്രദേശങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലുള്ളതുമായ വാഹനങ്ങളാണ് പൊളിക്കുക. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 15 വര്‍ഷം ആകുന്നതിന് മുന്‍പ് പുതുക്കിയിട്ടുണ്ടെങ്കില്‍, അത്തരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയമേവ റദ്ദാക്കപ്പെടും. സ്‌ക്രാപ്പിംഗ് നയം രാജ്യവ്യാപകമാകാന്‍ പോകുന്നത് 2024 ല്‍ ജൂണില്‍ ആണ്. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിച്ച്‌ മാതൃക കാണിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

രജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിംഗ് സൗകര്യങ്ങളിലൂടെ മാത്രമേ സ്‌ക്രാപ്പ് ചെയ്യാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന കവചിത വാഹനങ്ങളേയും മറ്റ് പ്രത്യേക വാഹനങ്ങളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹന നിര്‍മ്മാണത്തിനും അനുബന്ധ മേഖലകള്‍ക്കും പുതിയ നയം നേട്ടമാകും. വാണിജ്യ വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും 2024 ജൂണ്‍ മുതല്‍ ആണ് സ്‌ക്രാപ്പിംഗ് നയം ബാധകമാകുക.

2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എന്നതിലേക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. അതേസമയം പുതിയ സ്‌ക്രാപ്പിംഗ് നയം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കെ എസ് ആര്‍ ടി സി പോലുള്ള പൊതുഗതാഗത സംവിധാനത്തെ ബാധിക്കും. പഴക്കം ചെന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ വളരെ വലുതാണ് എന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഒറ്റ, ഇരട്ട അക്ക നമ്ബര്‍ വാഹനങ്ങള്‍ക്കായി പ്രത്യേക ദിവസങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ചരക്ക് വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ്

വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ; കോപ്പ ഡേല്‍ റേയില്‍ ക്വാർട്ടർ ഫൈനലില്‍

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ ക്വാർട്ടർ ഫൈനലില്‍. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിങ് സാന്റാന്‍ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസും ലാമിന്‍ യമാലും വലകുലുക്കി.

വാഹനാപകടം: യുവാവ് മരിച്ചു.

ദേശീയപാത 766-ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. മൃതദേഹം സുൽത്താൻ

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.