ലോകത്തിലെ ഏറ്റവും സമ്പന്നരായ സിനിമാ നടന്മാരുടെ പട്ടിക: ഷാരൂഖ് ഖാൻ നാലാം സ്ഥാനത്ത്; ജാക്കി ചാനും, ടോം ക്രൂസും കിങ് ഖാന് പിന്നിൽ.

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്ബാടും ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് താരം. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്സാണ് ഈ വിവരം പുറത്തുവിട്ടത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്.

ഹോളിവുഡ് നടനായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്. ടെെലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി.

Richest actors in the world:

🇺🇸 Jerry Seinfeld: $1 Billion
🇺🇸 Tyler Perry: $1 Billion
🇺🇸 Dwayne Johnson: $800 million
🇮🇳 Shah Rukh Khan: $770 million
🇺🇸 Tom Cruise: $620 million
🇭🇰 Jackie Chan: $520 million
🇺🇸 George Clooney: $500 million
🇺🇸 Robert De Niro: $500 million

— World of Statistics (@stats_feed) January 8, 2023

ഒന്നാം സ്ഥാനക്കാരനായ ജെറി സീന്‍ഫെല്‍ഡിന് ഒരു ബില്ല്യണ്‍ ഡോളറോളമാണ് ആസ്തി. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലര്‍ പെറിയും 800 മില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണുമാണ് ഷാരൂഖിന് മുന്നിലുള്ള മറ്റു താരങ്ങള്‍. ജാക്കി ചാന്‍ ആറാം സ്ഥാനത്താണ്.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.