ബത്തേരി :സുൽത്താൻ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാന ക്വിസ് മത്സരം സംഘടിപ്പിച്ചു. എംഇസിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പൊതുവിജ്ഞാന ക്ലബുകൾ രൂപീകരിക്കുകയും , സ്‌കൂളുകൾക്ക് ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ,ജി കെ നോട്ടീസ് ബോർഡുകൾ നൽകുകയും ചെയ്തിരുന്നു . വിദ്യാലയ തല മത്സരത്തിൽ എൽ പി, യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിലായി,110 വിദ്യാർഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത് . എൽ പി വിഭാഗത്തിൽ ബീനാച്ചി ഗവണ്മെന്റ് സ്‌കൂൾ വിദ്യാർഥികൾ ആയ റിയാൻ റാസ.യു കെ , അഭിജിത്. ടി ബി ടീം, ഒന്നാം സ്ഥാനവും, ജി എൽ പി എസ് പഴുപ്പത്തൂർ വിദ്യാർഥികൾ ആയ, ഇഷാ ഫാത്തിമ , ശ്രിധാ പി.ആർ ടീം രണ്ടാം സ്ഥാനവും നേടി . യു പി വിഭാഗത്തിൽ ഓടപ്പള്ളം ഗവണ്മെന്റ് സ്‌കൂൾ വിദ്യാർഥികൾ ആയ ആരോമൽ പി എം , ദേവപ്രിയാ ഷാജി, ടീം ഒന്നാം സ്ഥാനവും ബീനാച്ചി ഗവണ്മെന്റ് സ്‌കൂൾ വിദ്യാർഥികൾ ആയ ദീക്ഷിത് കൃഷ്ണ എൻ പി , യദു കൃഷ്ണ. കെ, ടീം രണ്ടാം സ്ഥാനവും നേടി . ഹൈ സ്‌കൂൾ വിഭാഗത്തിൽ ബീനാച്ചി ഗവണ്മെന്റ് സ്‌കൂൾ വിദ്യാർഥികൾ ആയ മുഹമ്മദ് റിസ്‌വാൻ.വി. എ , കാർത്തിക് കെ.എസ്, ടീം ഒന്നാം സ്ഥാനവും സർവജന സ്‌കൂൾ വിദ്യാർഥികൾ ആയ ഷാ സഫർ , ആബേൽ കുര്യൻ ടീം രണ്ടാം സ്ഥാനവും നേടി . ഹയർ സെക്കണ്ടറി സ്‌കൂൾ വിഭാഗത്തിൽ സർജന എച്ച് എസ് എസ് വിദ്യാർഥികൾ ആയ ടിയ മെർലിൻ ജെയിൻ, ദേവദത്തൻ സി.എം, ടീം ഒന്നാം സ്ഥാനവും നൗഷിദ കെ , അനൂജ എം. എസ്, ടീം രണ്ടാം സ്ഥാനവും നേടി . നവ കേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് ബാബു. ഇ, ആണ് മോട്ടിവേഷണൽ ക്വിസിന് നേതൃത്വം നൽകിയത് .
ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് സ്വാഗതവും എം ഇ സി കൺവീനർ പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു . സി കെ സഹദേവൻ , സാലി പൗലോസ്, കെ സി യോഹന്നാൻ , ആരിഫ് സി കെ , അബ്ദുൽ അസിസ് എം , ഷംസാദ് കെ , സജി ടി ജി , ജോളിയമ്മ , നൗഷാദ് യു.പി എന്നിവർ സംസാരിച്ചു .

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്