ബോക്‌സ് ഓഫീസില്‍ വെടിക്കെട്ട് തീര്‍ത്ത് കിങ് ഖാന്‍, അഞ്ച് ദിവസം കൊണ്ട് നേടിയത് എത്ര കോടിയെന്ന് അറിയാമോ-ഒപ്പം പുതിയൊരു റെക്കോര്‍ഡും

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡിന് ഇനി ഒരിക്കലും മറക്കാന്‍ ആവില്ല. കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്.

പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് എന്നതും കൌതുകകരമാണ്. റിപബ്ലിക് ദിന തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുന്നുണ്ട്.

ഇപ്പോള്‍ അഞ്ച് ദിവസത്തെ കളക്ഷന്‍ വിവരങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി എന്ന റെക്കോഡാണ് ഇപ്പോള്‍ പഠാന്‍ ഇട്ടിരിക്കുന്നത്.
റിലീസായി ആദ്യ ഞായറാഴ്ച ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും പഠാന്‍ നേടിയത് 60 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇതുവരെയുള്ള കളക്ഷന്‍ നോക്കിയാല്‍ അഞ്ച് ദിവസത്തില്‍ 545 കോടി രൂപ പഠാന്‍ കളക്ട് ചെയ്തുവെന്നാണ് വിവരം. ഇതുവരെ പഠാന്‍ ഇന്ത്യയില്‍ കളക്ട് ചെയ്തത് 335 കോടി രൂപയാണ്. വിദേശ ബോക്സ്ഓഫീസില്‍ നിന്നും നേടിയത് 207 കോടിയാണ്.

അടുത്ത ദിവസങ്ങളില്‍ ഈ പ്രകടനം തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പണം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും കളക്ട് ചെയ്ത ബോളിവുഡ് ചിത്രം എന്ന റെക്കോഡും പഠാന്‍ തകര്‍ത്തേക്കും. നിലവില്‍ ആമിര്‍ഖാന്റെ ദംഗല്‍ ആണ് ഈ നേട്ടത്തില്‍ 387 കോടിയാണ് ദംഗലിന്റെ നേട്ടം.

ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായിരിക്കുകയാണ് പഠാന്‍ എന്നാണ് വിവരം. അഞ്ചില്‍ നാല് ദിവസവും ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 50 കോടിയിലേറെയാണ് പഠാന്‍ കളക്ട് ചെയ്തത്. നോർത്ത് അമേരിക്ക ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടിയ 5 ചിത്രങ്ങളില്‍ ഇപ്പോള്‍ പഠാന്‍ ഇടം നേടിയിട്ടുണ്ട്. 695 സ്‌ക്രീനുകളിൽ നിന്ന് 5.9 മില്യൺ ഡോളറുമായി പത്താൻ നോർത്ത് അമേരിക്കയില്‍ നിന്നും നേടിയത്.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമോ? അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ?

വാട്ട്‌സ്ആപ്പ് വഴിയുളള തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടായിരുന്നിട്ടും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെക്കുറിച്ചും വാട്ട്‌സ്ആപ്പ് അക്കൗണ്ട്

റെഡിമെയ്ഡ് വസ്ത്രത്തിന് നികുതി കുറച്ചിട്ടും വില കുറഞ്ഞില്ലേ? തുണിക്കടകളിലെ ഈ തട്ടിപ്പ് അറിയാതെ പോകരുത്!

റെഡിമെയ്ഡ് വസ്ത്ര മേഖലയിലും ജിഎസ്ടി പരിഷ്കരണത്തിന്‍റെ മറവിലുള്ള കൊള്ള നടക്കുന്നു. 2500 രൂപയിൽ താഴെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചെങ്കിലും പല വസ്ത്രശാലകളും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ജിഎസ്ടി

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി

തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തില്‍ ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അതിനാല്‍ ഒക്ടോബർ 15 വരെ കേരളത്തിലും

പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതൽ ഈ മാസങ്ങളിൽ; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

തിരുവനന്തപുരം: അടുത്ത മൂന്ന് മാസക്കാലം പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് ഈ മുന്നറിയിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.