പനമരം:എസ്ഡിപിഐ വയനാട് ജില്ലാ പ്രവർത്തന ഫണ്ട് ശേഖരണം ആരംഭിച്ചു.ജില്ലാതല ഉദ്ഘാടനം അഞ്ചുകുന്നിൽ എൻ വർഗീസിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി ടി നാസർ നിർവഹിച്ചു.ഭയപ്പെടുത്തലിന്റെ കാലത്ത് നിർഭയ രാഷ്ട്രീയവും അഴിമതിയുടെയും സ്വജനപക്ഷ വികസനത്തിന്റെ കാലത്ത് വികസന ബദൽ രാഷ്ട്രീയം കാഴ്ച്ചവെച്ചുകൊണ്ട് എസ്ഡിപിഐ 2023 വർഷത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തന ഫണ്ട് സ്വരൂപണത്തിൽ മുഴുവൻ ജനാതിപത്യ വിശ്വാസികളും ഭാഗവാക്കാവണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ട്.ജില്ലാ ട്രഷറർ കെ മഹ്‌റൂഫ്,പനമരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം കെ സമദ്,അസ്ലം അഞ്ചുകുന്ന് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.