പഞ്ചായത്തീരാജിന്റെ അധികാരങ്ങളും സമ്പത്തും സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു : എന്‍.ഡി. അപ്പച്ചന്‍

മുട്ടില്‍ : പഞ്ചായത്തീരാജ് നിയമത്തിന്റെ അന്തസത്തയെ ഇല്ലാതാക്കി പ്രാദേശിക ഭരണകൂടത്തിന്റെ അധികാരങ്ങളും സമ്പത്തും കവര്‍ന്നെടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ പദ്ധതി വിനിയോഗം 50 ശതമാനത്തിന് താഴെയായത് സര്‍ക്കാരിന്റെ ബോധപൂര്‍വ്വമുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ്. പഞ്ചായത്തുകളിലെ 25 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തി പോലും കഴിഞ്ഞിട്ടില്ല. ഇ – ബില്ലിങ് സമ്പ്രദായം അവധാനതയില്ലാതെ നടപ്പിലാക്കി ലൈഫ് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ ഒരാള്‍ക്ക് പോലും വീട് നല്‍കാന്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് ഗുണഭോക്താക്കളാകാന്‍ പുറത്തുള്ളത്. അവരെ ഉള്‍പ്പെടുത്തി സമഗ്ര ലിസ്റ്റ് തയ്യാറാക്കണം. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തുകളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ‘പഞ്ചായത്തീരാജ് മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തെ അധികരിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കരെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഏകദിന ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ശില്‍പശാല ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ Ex. MLA ഉദ്ഘാടനം ചെയ്തു. ത്രിതല സംവിധാനത്തിന്റെ ആധാരശിലയായ മഹാത്മജിയുടെ ഗ്രാമസ്വരാജ് വിസ്മരിച്ചുള്ള ഒരു ഭരണ വ്യവസ്ഥയില്‍ ജനവികാരങ്ങള്‍ ശരിയായി പ്രതിഫലിക്കുകയില്ല. നീതിപൂര്‍വ്വകമായി പ്രാദേശിക ആസൂത്രണം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയാല്‍ മികച്ച പദ്ധതി വിഹിതം കരഗതമാകും എന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന അധികാരവികേന്ദ്രീകരണം ഉത്തമ മാര്‍ഗ്ഗരേഖയാകും.ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയും ആധുനികവല്‍ക്കരണത്തിന്റെ തേരാളിയുമായിരുന്ന രാജീവ് ഗാന്ധി അധികാര വികേന്ദ്രീകരണത്തിനായി ഭരണഘടനയുടെ 63, 64 ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് നഖശിഖാന്തമെതിര്‍ത്ത് പരാജയപ്പെടുത്തി.പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തിയത് അതാത് കാലം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ്.നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 73, 74 ഭരണഘടനാ ഭേദഗതി ലോക് സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത് അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കിയത് വിസ്മരിച്ചുകൂടെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ Ex. MLA പറഞ്ഞു.അധികാര വികേന്ദ്രീകരണത്തെ വിലകുറച്ച് കാണിക്കുന്നതിന് വേണ്ടി കേരളത്തിലെ മാര്‍ക്സീസ്റ്റു പാര്‍ട്ടിയും ഇടതുമുന്നണിയും സംസ്ഥാനം കൈകാര്യം ചെയ്തിരുന്ന 36 വകുപ്പുകളിലെ 40% പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് കൊണ്ട് പഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുത്ത് വികേന്ദ്രീകരണത്തിന്റെ അന്തസത്ത ചോര്‍ത്തുകയാണ് ചെയ്യുന്നത്.ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ അധ്യക്ഷന്‍ എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, വി.എ. മജീദ്, അഡ്വ. ടി.ജെ. ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, കെ.പി.സി.സി. അംഗം കെ.ഇ. വിനയന്‍, പി.പി. ആലി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, അഡ്വ. പി.ഡി. സജി, എം.ജി. ബിജു, കമ്മന മോഹനന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ഡി.പി. രാജശേഖരന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ബിനു തോമസ്, പി. ശോഭനകുമാരി, പി.വി. ജോര്‍ജ്, പി.കെ. അബ്ദുറഹിമാന്‍, രത്നവല്ലി, സജീവന്‍ മടക്കിമല, ഇ.വി. അബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമോ? അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ?

വാട്ട്‌സ്ആപ്പ് വഴിയുളള തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടായിരുന്നിട്ടും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെക്കുറിച്ചും വാട്ട്‌സ്ആപ്പ് അക്കൗണ്ട്

റെഡിമെയ്ഡ് വസ്ത്രത്തിന് നികുതി കുറച്ചിട്ടും വില കുറഞ്ഞില്ലേ? തുണിക്കടകളിലെ ഈ തട്ടിപ്പ് അറിയാതെ പോകരുത്!

റെഡിമെയ്ഡ് വസ്ത്ര മേഖലയിലും ജിഎസ്ടി പരിഷ്കരണത്തിന്‍റെ മറവിലുള്ള കൊള്ള നടക്കുന്നു. 2500 രൂപയിൽ താഴെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചെങ്കിലും പല വസ്ത്രശാലകളും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ജിഎസ്ടി

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി

തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തില്‍ ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അതിനാല്‍ ഒക്ടോബർ 15 വരെ കേരളത്തിലും

പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതൽ ഈ മാസങ്ങളിൽ; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

തിരുവനന്തപുരം: അടുത്ത മൂന്ന് മാസക്കാലം പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് ഈ മുന്നറിയിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.