’50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും, ഗതാഗത മേഖലക്ക് 75,000 കോടി’; നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അമ്പത് പുതിയ വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, എയ്റോഡ്രോമുകൾ,ജലപാതകൾ മുതലായവ നിർമ്മിക്കുമെന്ന് മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2023-24 കേന്ദ്ര ബജറ്റിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 50 വിമാനത്താവളങ്ങൾ നവീകരിക്കും. റെയിൽവെക്ക് 2.4 ലക്ഷം കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടിയതായും മന്ത്രി പറഞ്ഞു. അടുത്ത ഒരു വർഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതൽ ആരംഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലാണെന്നും ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു . വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും.പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്. ഈ വർഷം 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അടുത്ത 100 വർഷത്തേക്കുള്ള ബ്ലൂപ്രിന്റാണെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി എൽപിജി കണക്ഷൻ നൽകി. ലോകത്തെ സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണ്. മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് മികച്ച നിലയാണ് ഇതെന്നും മന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിൻറെ അവസാന സമ്പൂർണ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്. ഈ വർഷം 7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
9.6 കോടി എൽ.പി.ജി കണക്ഷൻ നൽകി. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്. ലോകത്തെ സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്. അടുത്ത ഒരു വർഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതൽ ആരംഭിച്ചു. വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തും. പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തു നിർത്തുന്ന ബജറ്റാണിത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും. സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്‌കരിക്കും. ജമ്മു കശ്മീർ ലഡാക്ക്, നോർത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം പദ്ധതികൾ നടത്തി എടുക്കാൻ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
നികുതിയിൽ നിന്നുള്ള ഒഴിവാക്കൽ , ആദായ നികുതി പരിധി വർധിപ്പിക്കൽ എന്നിവ കാത്തിരിക്കുന്ന മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ് എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടുമെന്ന പ്രതീക്ഷയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർ​ദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും

ഏകദിന പരിശീലനം സംഘടിപ്പിച്ചു.

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്.വി. ശ്രീകാന്ത്, റിട്ട. എസ്.പി. പ്രിന്‍സ്

‘മനസ്സിലേക്ക് മടങ്ങുക ‘ ഹ്രസ്വചിത്രം പുറത്തിറക്കി

കൽപ്പറ്റ: ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി. സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്,

പെൺ സുരക്ഷയ്ക്ക് ജാഗ്രത സമിതി; പരിശീലന പരിപാടി സംഘടിപ്പിച്ചു.

തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ജാഗ്രത സമിതി അംഗങ്ങൾക്ക് പരിശീലനം നൽകി. സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് പരിശീലന

സ്കോളർഷിപ്പ് പരീക്ഷ പരിശീലനം നൽകി

മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്

ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.