ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിഎ ജോസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ സംസാരിക്കുകയും പതിനൊന്നാം വാർഡ് മെമ്പർ ബിന്ദു, ഫിഷറീസ് പ്രൊമോട്ടർ നൗഫൽ,അനീഷ്,രാജി, അരുൺ, വിജയകുമാർ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459







