ബത്തേരി : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ പ്രഥമ വയനാട് ജില്ലാ സമ്മേളനം ബത്തേരി വ്യാപാര ഭവനിൽ വെച്ച് നടത്തി.സ്കൂളുകൾ കേന്ദ്രീകരിച്ച് ഒരു മാനദണ്ഡവും പാലിക്കാതെ നടത്തപ്പെടുന്ന കച്ചവടത്തെ എന്ത് വില കൊടുത്തും തടയാനും അനധികൃതമായി വണ്ടികളിലും വഴിയോരങ്ങളിലും കൊണ്ട് വന്ന് ടൗണുകൾ കേന്ദ്രീകരിച്ചുള്ള വിൽപ്പന തടയാനും ജില്ലാ സമ്മേളനത്തിൽ തീരുമാനിച്ചു.
കെ ആർ എഫ് എ ജില്ലാ പ്രസിഡന്റ് അൻവർ കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ
ടി കെ രമേശ് മുഖ്യ അതിഥിയായി സമ്മേളനത്തിൽ സംബന്ധിച്ചു. കെ ആർ എഫ് എ സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ കോട്ടയം മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന നേതാക്കളായ മുഹമ്മദലി കോഴിക്കോട്,നാസർ പാണ്ടിക്കാട്. മറ്റു വ്യാപാരി നേതാക്കളായ കെ ഉസ്മാൻ,പി വൈ മത്തായി,സംഷാദ് ബത്തേരി,അബ്ദുൽ ഖാദർ,സന്തോഷ് എക്സൽ,കെ മുഹമ്മദ് ആസിഫ്,ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാ സ് മറ്റ് ഭാരവാഹികളായ ഷൗക്കത്ത് അലി മീനങ്ങാടി,എം ആർ സുരേഷ് ബാബു,റിയാസ് എം തുടങ്ങിയവർ സംസാരിച്ചു…
സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന വ്യാപാരികളെ ആദരിക്കുകയും വിവിധ പാദരക്ഷകളുടെ പുതിയ മോഡലുകളുടെ പ്രദർശനവും സമ്മേളനഹാളിൽ വച്ച് നടക്കുകയുണ്ടായി..
2023-2024 വർഷത്തേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയും സമ്മേളനത്തോടനുബന്ധിച്ച് നിലവിൽ വന്നു..
കെ സി അൻവറിനെ പ്രസിഡന്റായും ഷാജി കല്ലടാസ് ജനറൽ സെക്രട്ടറിയായും നിസാർ കെ കെ ട്രഷററായും തിരഞ്ഞെടുത്തു..
കൂടാതെ 39 അംഗ പ്രവർത്തകസമിതിയും നിലവിൽ വന്നു…

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും