ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റിൽ ചില സാധനങ്ങളുടെ വില കുറയും. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി,
ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം, സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കുകയും ചെയ്യും.

സ്കോളർഷിപ്പ് പരീക്ഷ പരിശീലനം നൽകി
മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്