ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കാസർഗോഡ് സ്വദേശിയായ വ്യക്തി, പ്രബുദ്ധ കേരളത്തിന്റെ മത സാഹോദര്യ പൈതൃകത്തിന് കളങ്കം വരുത്താൻ ശ്രമിക്കുകയാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ ചിന്തകളും അതിനെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവർഗീയ സംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റുവാൻ കൂട്ടുനിൽക്കുകയാണ്. മതമൈത്രിയും സാമൂഹിക സൗഹാർദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. തീവ്രവാദത്തിൻ്റെ വിത്തുകൾ പാകി നന്മ നിറഞ്ഞ ഈ സമൂഹത്തിൻ്റെ വിഷമയമാക്കുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ സമുദായ നേതൃത്വം തയ്യാറാകണമെന്നും
കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവിശ്യപ്പെട്ടു.

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചിലവിട്ട് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ
മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ