ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസിക്ക് കൈവന്നത് 51 കോടിയുടെ ഭാഗ്യം

അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഖത്തറിലെ പ്രവാസിക്ക്. നേപ്പാള്‍ സ്വദേശിയായ രഞ്ജിത്ത് കുമാര്‍ പാല്‍ ആണ് ഇത്തവണത്തെ ഗ്രാന്റ് പ്രൈസിന് അര്‍ഹനായത്. ജനുവരി 16ന് ഓണ്‍ലൈന്‍ വഴി എടുത്ത 232936 നമ്പര്‍ ടിക്കറ്റിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി ജീവിതം മാറിമറിയുന്ന ഭാഗ്യം രഞ്ജിത്ത് കുമാറിനെ തേടിയെത്തിയത്.

ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ’ എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിലൂടെയാണ് രഞ്ജിത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. കോടീശ്വരനായ വിവരം നേരിട്ട് അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വച്ച് അവതാരകര്‍ അദ്ദേഹത്തെ രണ്ട് തവണ വിളിച്ചെങ്കിലും ഫോണ്‍ അന്‍ഗേജ്ഡ് ആയിരുന്നതിനാല്‍ കോള്‍ കിട്ടിയില്ല. വെള്ളിയാഴ്ച നടന്ന 248-ാം സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ് ഒഴികെയുള്ള മറ്റ് മൂന്ന് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. ഡ്രീം കാര്‍ നറുക്കെടുപ്പിലും വിജയിയായത് ഇന്ത്യക്കാരന്‍ തന്നെ.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം 017959 എന്ന നമ്പറിലൂടെ വിജേഷ് വിശ്വനാഥന് ലഭിച്ചു. ഓണ്‍ലൈനായാണ് അദ്ദേഹവും ടിക്കറ്റെടുത്തിരുന്നത്. 240229 എന്ന നമ്പറിലൂടെ ഷിബു മാത്യുവാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കിയത്. ഓണ്‍ലൈനിലൂടെയാണ് അദ്ദേഹവും ടിക്കറ്റെടുത്തത്. ഇന്ത്യക്കാരനായ അജിത് രാമചന്ദ്ര കൈമളിന് 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം ലഭിച്ചു. ഓണ്‍ലൈനായി തന്നെ എടുത്ത 254167 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിന്റെ എട്ടാം സീരിസില്‍ റേഞ്ച് റോവര്‍ കാറിന് അര്‍ഹനായത് സുമന്‍ മുത്തയ്യ എന്ന ഇന്ത്യക്കാരനാണ്. 013726 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം കൈവന്നത്.

മാര്‍ച്ച് മൂന്നാം തീയ്യതിയാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്. ഗ്രാന്റ് പ്രൈസ് നേടുന്നയാളിന് അന്ന് 1.5 കോടി ദിര്‍ഹം സ്വന്തമാക്കാം. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവം ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും അന്‍പതിനായിരം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുന്നു. ഡ്രീം കാര്‍ സീരിസില്‍ മസെറാട്ടി ഗിബ്ലിയാണ് സമ്മാനം. ഇതിന് പുറമെ ഓരോ ആഴ്ചയും നടക്കുന്ന പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും സ്വന്തമാക്കാന്‍ അവസരമുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.